വീഡിയോ നിർമിച്ചും ഫോട്ടോയെടുത്തും സമ്മാനം നേടാം

കണ്ണൂർ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംസ്ഥാനതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹ്രസ്വ ചലച്ചിത്ര നിർമാണം, ഡിജിറ്റൽ പോസ്റ്റർ നിർമാണം, ഫോട്ടോഗ്രഫി എന്നിവയിലാണ് മത്സരം. ഗാന്ധിയൻ മാതൃക എന്ന നിലയിൽ ഫലപ്രദമായി നടപ്പാക്കാവുന്ന ഒരു ആശയത്തിൽ 60 സെക്കന്റ് ദൈർഘ്യമുള്ള ഹ്രസ്വചലച്ചിത്രമാണ് അയക്കേണ്ടത്. വാരാഘോഷ ഭാഗമായുള്ള പരിപാടികളിലെ ഗാന്ധിയൻ പ്രവൃത്തികളും വിഷയമാക്കാം. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനക്കാർക്ക്‌ യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനമായി നൽകും.
ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനവും/ രചനകളും എന്ന വിഷയത്തിലാണ് ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം. ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനക്കാർക്ക്‌ യഥാക്രമം 10,000, 5000, 3000 രൂപ ലഭിക്കും. പോസ്റ്ററിന് 950ഃ850 പിക്‌സൽ റസല്യൂഷനുണ്ടാവണം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിവാക്യമാണ് ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിഷയം. 10,000, 5000, 3000 രൂപ സമ്മാനമായി ലഭിക്കും. 30 നകം എൻട്രികൾ അയയ്ക്കണം. ഫോൺ: 0471- 2517261, 2518678.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: