യുവത മതേതരത്തിന്റെ പടചട്ട അണിയണം; അഡ്വ:ലിഷ ദീപക്

കണ്ണൂർ: യൗവ്വനം മതേതരത്തിന്റെ പടച്ചട്ട അണിയണമെന്ന് കോർപ്പറേഷൻ കൗൺസിലർ അഡ്വ ലിഷ ദീപക്.ഓൾ ഇന്ത്യ യൂത്ത് എക്സിക്യൂട്ടിവ് ക്യാമ്പും ഗാന്ധി ജയന്തി ആഘോഷവും ഭാരത് റസ്റ്റോറന്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ ലിഷ ദീപക്. ചടങ്ങിൽ കണ്ണൂർ ജില്ലയിലെ മികച്ച ഫുട്ബോൾ താരങ്ങൾക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. AIUWC ജില്ല പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ, പ്രതികരണ വേദി ജില്ല പ്രസിഡണ്ട് അലി സയ്യിദ്, വളപട്ടണം നിരോധന യുവജന സമിതി സംസ്ഥാന പ്രസിഡണ്ട് സമദ് മയ്യിൽ, ആർ പി ഷഫീഖ്, ചന്ദ്രൻ കോറളായി, മനീഷ് കണ്ണോത്ത്, മഹ്റൂഫ് മുയ്യം, യു കെ ഉപേന്ദ്രൻ, ഷാനിഫ് ഇരിക്കൂർ എന്നിവർ പ്രസംഗിച്ചു. ജില്ല പ്രസിഡണ്ട് നൗഫൽ നാറാത്ത് അദ്യക്ഷത വഹിച്ചു തൻസീർ അഴീക്കോട് നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: