എൻ.രാമകൃഷ്ണൻ നാടിന്റെ സമസ്ത മേഖലകളിലും നിറഞ്ഞ് നിന്ന ജനകീയ നേതാവ് : കെ സുധാകരൻ എം.പി

കണ്ണൂർ: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായ എൻ രാമകൃഷ്‌ണൻ നാടിന്റെ സമസ്ത മേഖലകളിലും നിറഞ്ഞ് നിന്ന കാര്യശേഷിയുള്ള പൊതു ജനസേവകനായിരുന്നു എന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എൻ.രാമകൃഷ്ണന്റെ ഏഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിന് സമീപം നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പാർലമെന്റേറിയനായും തൊഴിലാളികൾക്ക് വേണ്ടി ത്യാഗപൂർണ്ണമായ സേവനം നടത്തിയും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മാർക്സിസ്റ്റ് അക്രമങ്ങൾ ഉണ്ടായപ്പോൾ ശക്തമായി പ്രതിരോധിച്ചും എന്നും ജനങ്ങളോടൊപ്പം നിന്ന മാതൃകാ നേതാവായിരുന്നു എൻ.രാമകൃഷ്ണൻ എന്നും കെ.സുധാകരൻ എം.പി. സൂചിപ്പിച്ചു.അനുസ്മരണ ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡന്റ് വി.വി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മേയർ സുമാ ബാലകൃഷ്ണൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി മുസ്തഫ, റിജിൽ മാക്കുറ്റി, സി.വി.സന്തോഷ്, എൻ.പി ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.രാവിലെ 9.30ന് പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
നേതാക്കളായ അഡ്വ.മാർട്ടിൻ ജോർജ്ജ്, എം.പി.മുരളി, അഡ്വ. ടി.ഒ മോഹനൻ, കെ.പ്രമോദ്, എം.പി വേലായുധൻ, സുരേഷ് ബാബു എളയാവൂർ, സി.ടി.ഗിരിജ, പൊന്നമ്പത്ത് ചന്ദ്രൻ ,റഷീദ്കവ്വായി, ടി ജയകൃഷ്ണൻ, ഹരിദാസ് മൊകേരി, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ, പി.മുഹമ്മദ് ഷമ്മാസ് ,സുധീഷ് മുണ്ടേരി, ടി.സി. താഹ, കല്ലിക്കോടൻ രാഗേഷ്, എം.കെ.വരുൺ, എൻ.ആറിന്റെ ഭാര്യ ജയലക്ഷ്മിയും മകൾ യൂത്ത് കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ ഉൾപ്പെടെയുള്ള എൻ.ആറിന്റെ കുടുംബാംഗങ്ങളും പുഷ്പാർച്ചനക്ക് നേതൃത്വം നല്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: