ഇടിമിന്നൽ സാധ്യത കൂടുതലെന്ന്‌ മുന്നറിയിപ്പ് :കൂടുതൽ ജാഗ്രത നിർദേശങ്ങളുമായി ദുരന്ത നിവാരണ വകുപ്പ്

കേരളത്തിൽ നിലവിലെ മഴക്കാലം ഇടിമിന്നലോടു കൂടിയായിരിക്കുമെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. എല്ലാ ദിവസവും ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നലുകൾ കനത്ത നാശം വിതക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു ഈ സാഹചര്യത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊതുജനങ്ങൾ എടുക്കേണ്ടമുന്നറിയിപ്പുകൾ അതോറിട്ടി ഫേസ്ബുക് വഴിയും വെബ്‌സൈറ്റ് വഴിയും അറിയിച്ചു കഴിഞ്ഞു .അതനുസരിച്ചു കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ് എന്നാണ് നിർദേശം . ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സൂചനയിൽ പറയുന്നു.സംസാരശേഷി പരിമിതര്‍ക്കായി ആയി ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി യൂട്യൂബ് വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു .സംസാരശേഷി പരിമിതര്‍ക്കുള്ള ആംഗ്യ സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4 ഇതിലൂടെ ലഭ്യമാകുമെന്നും അതോറിറ്റി അറിയിച്ചു .
പൊതു നിര്‍ദേശങ്ങളിൽ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലും വാതിലും അടച്ചിടുക, ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.ഫോൺ ഉപയോഗിക്കരുത്‌. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക. കഴിയുന്നത്ര വീടിനകത്തിരിക്കുമ്പോളും ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ ഒഴിവാക്കുക,മഴ കൊള്ളാതിരിക്കാനെന്ന പേരിൽ മരത്തിനു താഴെ നിൽക്കാതിരിക്കുക ,വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തിയിടേണ്ടി വന്നാൽ ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം എന്നും വിശദമായി മുന്നറിയിപ്പിൽ പറയുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: