സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടല്‍!!

തി​രു​വ​ന​ന്ത​പു​രം: കു​തി​ച്ചു​യ​രു​ന്ന സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​ന്‍ വി​പ​ണി​യി​ല്‍ ഇ​ട​പെട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍!!.കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നാ​ഫെ​ഡ് മു​ഖേ​ന സ​വാ​ള എ​ത്തി​ക്കാ​നാ​ണ് സര്‍ക്കാര്‍ നീ​ക്കം. വ്യാ​ഴാ​ഴ്ച നാ​ഫെ​ഡ് വ​ഴി നാ​സി​ക്കി​ല്‍​നി​ന്ന് സ​വാ​ള എ​ത്തി​ക്കും. 50 ട​ണ്‍ സ​വാ​ള​യാ​ണ് എ​ത്തി​ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഇ​ത് സ​പ്ലൈ​കോ മു​ഖേ​ന കി​ലോ​യ്ക്ക് 35 രൂ​പ വി​ല​യി​ല്‍ വി​ല്‍​ക്കും. നാഫെഡ് നല്‍കുന്ന വിലയും ചരക്ക് കേരളത്തില്‍ എത്തിക്കാനുള്ള ചെലവും കണക്കാക്കിയാകും വില നിശ്ചയിക്കുക. ലാഭം എടുക്കേണ്ടതില്ലന്നാണ് സര്‍ക്കാര്‍ തീരുമാനം.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​വാ​ള എ​ത്തി​ക്കാ​നും ഭ​ക്ഷ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 50 രൂപ​യ്ക്കും മു​ക​ളി​ലാ​ണ് സ​വാ​ള വി​ല.
രാജ്യത്തെ പ്ര​മു​ഖ സ​വാ​ള ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ര്‍​ണാ​ട​കം, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ബീ​ഹാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​കാ​ര​ണം വി​ള​നാ​ശ​മു​ണ്ടാ​യ​താ​ണ് വി​ല ഉ​യ​രാ​നി​ട​യാ​ക്കി​യ​ത്. കൂടാതെ, മാര്‍ക്കറ്റിലെ ഉത്പന്നകമ്മി മു​ന്നില്‍ക്കണ്ട് ഇടനിലക്കാര്‍ നടത്തിയ പൂ​ഴ്ത്തി​വ​യ്പ്പും വി​ല​കൂ​ടാ​ന്‍ കാ​ര​ണ​മാ​യി.
അതേസമയം, സ​വാ​ള വി​ല നി​യ​ന്ത്രി​ക്കാ​ന്‍ കേന്ദ്ര സ​ര്‍​ക്കാരും ഇ​ട​പെ​ട്ടിരുന്നു. സ​വാ​ള കയറ്റുമതി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍ ഉള്ളത്. ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 20ന് ശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ സ​വാ​ള വി​ല 80ല്‍ എത്തിനില്‍കുകയാണ്‌.
ഡ​ല്‍​ഹി​യി​ല്‍ ആം ആദ്മി സര്‍ക്കാര്‍ വി​പ​ണി​യി​ല്‍ ഇ​ട​പെ​ട്ട് കി​ലോ 23.90 രൂ​പ​യ്ക്ക് സ​വാ​ള വി​റ്റു​തു​ട​ങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: