കണ്ണൂർ സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനി രചിച്ച ‘തിരിച്ചറിവ്’ എന്ന കഥ സിനിമയാകുന്നു

മയ്യിൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ദേവിക.എസ്.ദേവ് രചിച്ച ‘തിരിച്ചറിവ്’ എന്ന കഥ സിനിമയാകുന്നു. ‘വെളുത്ത മധുരം’ എന്ന പേരിലാകും സിനിമ വെള്ളിത്തിരയിലെത്തുക. ഹയർസെക്കന്ററി സ്കൂൾ ജീവിതം പ്രമേയമാക്കി എഴുതിയ കഥ കലാപ്രവർത്തകൻ ജിജു ഒറപ്പടി വായിക്കാനിടയായതോടെയാണ് തുടക്കം.
കയരളം കിളിയത്ത് ബാലൻ മാസ്റ്റർ ക്വാട്ടേഴ്സിലെ സഹദേവൻ വെളിച്ചപ്പാടിന്റെയും കെ. ഷീബയുടെയും മകളാണ് ദേവിക. വൈഖരി ക്രിയേഷൻസ് നിർമ്മിച്ച് ജിജു ഒറപ്പടി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അഭിനന്ദും പ്രധാന വേഷത്തിൽ എത്തുന്നു. ജി.എസ് അനിലിൻെറതാണ് തിരക്കഥയും സംഭാഷണവും.ശ്രീക്കുട്ടനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഹരി.ജി.നായർ, സംഗീത സംവിധാനം ഷൈജു പള്ളിക്കുന്ന്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: