ഉപതിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. ഡമ്മി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 47 പേരാണ് പത്രികകള്‍ സമര്‍പ്പിച്ചിട്ടുളളത്. വ്യാഴാഴ്ചയാണ് പത്രിക പിന്‍വലിക്കാനുളള അവസാന ദിവസം.
പത്രികകളുടെ സൂക്ഷ്മപരിശോധന അതത് കേന്ദ്രങ്ങളില്‍ ഇന്ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്.സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഡമ്മി സ്ഥാനാര്‍ത്ഥികളെ മുന്നണികള്‍ പിന്‍വലിക്കും. ഇതിനുശേഷം മത്സര രംഗത്ത് എത്രപേരുണ്ടാകുമെന്നതില്‍ വ്യക്തത വരും. നാലാം തീയതി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.
ഡമ്മി സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരും അപരന്മാരുമുള്‍പ്പെടെ 47 പേരാണ് അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി പത്രിക സമര്‍പ്പിച്ചിട്ടുളളത്. മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്, 13 എണ്ണം. എറണാകുളത്ത് 11 പേര്‍ പത്രിക സമര്‍പ്പിച്ചു. വട്ടിയൂര്‍കാവില്‍ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്‍മാരുടെ ശല്യം സഹിക്കേണ്ടി വരും. ഇവരുള്‍പ്പെടെ പത്തുപേരാണ് മണ്ഡലത്തില്‍ നോമിനേഷന്‍ നല്‍കിയിരിക്കുന്നത്. ആറ് പേരാണ് അരൂര്‍ മണ്ഡലത്തിലേക്ക് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: