എസ്.എഫ്.ഐ പ്രവർത്തകന് നേരെ എസ്.ഡി.പി.ഐക്കാരുടെ ക്രൂരമർദ്ദനം

ചാലാട്:എസ്.എഫ്.ഐ പ്രവർത്തകന് നേരെ എസ്.ഡി.പി.ഐക്കാരുടെ ക്രൂരമർദ്ദനം. എസ്.എഫ്.ഐ പ്രവർത്തകനും ഗവ: ടൗൺ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയുമായ അശ്വിന് (15) നേരെയാണ് അക്രമം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ചാലാട്ടെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് മർദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ കണ്ണൂർ ഏരിയ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: