സ്വകാര്യ ബസ് ഡിവൈഡറിൽ തട്ടി ‌മറിഞ്ഞ് ഒട്ടേറെപ്പേർക്ക് പരുക്ക്

പാടിയോട്ടുചാൽ∙ സ്വകാര്യ ബസ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് ഒട്ടേറെപ്പേർക്ക് പരുക്ക്. പയ്യന്നൂരിൽ നിന്നു പുളിങ്ങോത്തേക്കു പോവുകയായിരുന്ന അൻഷ ബസാണ് വൈകിട്ട് ഏഴോടെ വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ ഡിവൈഡറിൽ തട്ടി മറിഞ്ഞത്. അപകടത്തിൽ പരുക്കേറ്റവർ: എം.രാജു(45 ) പ്രാപ്പൊയിൽ, കൃഷ്ണൻ (52) ചൂരൽ, ജസീമ (47) കമ്പല്ലൂർ, സജീഷ് (35) പുളിങ്ങോം, ഷിജിത്ത് (27) കക്കോട് (രാജീവ് ഗാന്ധി ഹോസ്പിറ്റൽ പാടിയോട്ടുചാൽ), റജീഷ് (29) മച്ചി, ജമീല (48) പട്ടുവം, പ്രസാദ് (50) പ്രാപ്പൊയിൽ, രാഘവൻ (61) തട്ടുമ്മൽ, രമേഷ്കുമാർ (49 )നെടുംചാൽ, കദീജ (62 )പട്ടുവം (മലബാർ ഹോസ്പിറ്റൽ, പാടിയോട്ടുചാൽ ). ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെറുപുഴ എസ്ഐ മഹേഷ് കെ.നായരും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: