എടക്കാട് സാഹിത്യവേദി സാഹിത്യ സദസ്സും അനുമോദനവും സംഘടിപ്പിച്ചു
എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ ഇരുപത്തിയൊമ്പതാം പ്രതിമാസ പരിപാടിയിൽ ‘പരിസ്ഥിതിയും സാഹിത്യവും’ സംവാദം നോവലിസ്റ്റ് ഇ.പി. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. വത്സൻ അഞ്ചാംപീടിക, കെ.ടി. ബാബുരാജ്, ടി.കെ. ഡി. മുഴപ്പിലങ്ങാട്, കെ.ഭദ്രൻ, വി.പി.ഷംന, പി.കെ. ദിനേശൻ മാസ്റ്റർ, കെ.വി. ജയരാജൻ, പി. പത്മാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കടമ്പൂർ, മുഴപ്പിലങ്ങാട് മേഖലകളിലെ ജൈവ സാന്നിധ്യമായ ഭൂതത്താൻകുന്ന് പശ്ചാത്തലമാക്കി രചിച്ച നോവലിലൂടെ സംസ്ഥാന ബാലശാസ്ത്രസാഹിത്യ അവാർഡ് നേടിയ കെ.ടി. ബാബുരാജിനെ അനുമോദിച്ചു. വിവിധ വേദികൾക്ക് വേണ്ടി വത്സൻ അഞ്ചാംപീടിക, പി.കെ. ദിനേശൻ, പി. പത്മാക്ഷൻ, വി.കൃഷ്ണൻ, പി.വി.അബൂബക്കർ, സി.എം. സജേഷ്, ജസീൽ കുറ്റിക്കകം, കെ.സുജിൻ മാസ്റ്റർ, എം.കെ. റഹീം എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. സതീശൻ മോറായി സ്വാഗതം പറഞ്ഞു.