തുലാമഴ ഒക്ടോബര്‍ പകുതിയോടെ; ഇടിമിന്നലിന് കാരണം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം

കൊച്ചി: സംസ്ഥാനത്ത് ഒന്നാകെ ഇടിമിന്നലോടെ പെയ്യുന്ന മഴ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം. വൈകിയാരംഭിച്ച തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനഘട്ടത്തിലൂടെ കടന്ന് പോവുകയാണെന്നും അതിനാല്‍ മഴയോടൊപ്പം ഉണ്ടാവുന്ന ഇടിമിന്നലിനോട് കരുതല്‍ വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇടിമിന്നലോടെ പെയ്യുന്ന മഴ കണ്ട് തുലാമഴയാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും ഒക്ടോബര്‍ പകുതിയോടെ കേരളത്തിലേയ്ക്ക് തുലാമഴ എത്തുകയുളളൂ എന്നും കുസാറ്റിലെ കാലാവസ്ഥാ റഡാര്‍ ഗവേഷണ വിഭാഗം ശാസ്ത്രജ്ഞര്‍ ഡോ.എം ജി മനോജ് വ്യക്തമാക്കുന്നു.
കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍ ജൂണ്‍ ആദ്യം ആരംഭിച്ച് സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്നതാണ്. ഇത്തവണ ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറവായിരുന്നു. അതാണ് ഇപ്പോഴും ഇടവപ്പാതിയുടെ ഭാഗമായ മഴ തുടരാന്‍ കാരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: