സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക: കേരളം ഒന്നാമത്

നീതിആയോഗ് പുറത്തുവിട്ട സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക -2019ല്‍ കേരളം ഒന്നാമത്. പഠനഫലത്തെ സഹായിക്കുന്ന വിധത്തില്‍ ഭരണനടപടിക്രമങ്ങളിലെ മികവിലും സംസ്ഥാനമാണ് ഒന്നാമത്. 2016-17 അധ്യയനവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കിയത്. സൂചിക തയ്യാറാക്കുന്നതിനോടു പശ്ചിമബംഗാള്‍ സഹകരിച്ചിരുന്നില്ല.സമഗ്രവിഭാഗത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ 76.6 ശതമാനം സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. രാജസ്ഥാന്‍, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. 36.4 ശതമാനം സ്കോറുമായി ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശാണ്. ചെറിയ സംസ്ഥാനങ്ങളില്‍ 68.8 ശതമാനം സ്കോറുമായി മണിപ്പുരും കേന്ദ്രഭരണപ്രദേശങ്ങളില്‍ 82.9 ശതമാനവുമായി ചണ്ഡീഗഢും ഒന്നാമതെത്തി.ഭരണനടപടിക്രമങ്ങളിലെ മികവില്‍ 79 ശതമാനം സ്കോര്‍ നേടിയാണ് കേരളം ഒന്നാമതെത്തിയത്. ഗുജറാത്ത് (66.6), തമിഴ്‌നാട് (63.2) സംസ്ഥാനങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ജാര്‍ഖണ്ഡാണ് ഏറ്റവും പിന്നില്‍; 21 ശതമാനം. ചെറിയ സംസ്ഥാനങ്ങളില്‍ 47.5 ശതമാനവുമായി അരുണാചല്‍പ്രദേശും കേന്ദ്രഭരണ പ്രദേശങ്ങളില്‍ 69.5 ശതമാനവുമായി ചണ്ഡീഗഢുമാണ് മുന്നില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: