കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിക്കും

ഒക്ടോബർ രണ്ട് ( നാളെ) ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛതാ ഹി സേവാ എന്ന പരിപാടിയുടെ ഭാഗമായി കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കാനും പൂന്തോട്ട നിർമ്മാണത്തിനുമുള്ള പരിപാടികൾക്ക് തുടക്കം കുറിക്കും.

രാവിലെ 9:30 ന് വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ദേവി ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് വളപട്ടണം പ്രദേശത്തെ മുഴുവൻ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെയും യുവജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: