കടയിലേക്ക് വില്പനക്ക് കൊണ്ടുവരവെ ലഹരിവസ്തു പോലീസ് പിടികൂടി

കൂത്തുപറമ്പ്: ഉരുവച്ചാല്‍ കടയിലേക്ക് വില്ലനക്ക് കൊണ്ടുവരവെ ലഹരിവസ്തു പോലീസ് പിടികൂടി.ശിവപുരം വെമ്പടി പള്ളിക്ക് സമീപത്തെ കടയില്‍ നിന്നും ലഹരി വസ്തു വില്ലന നടത്തുന്നതായി മാലൂര്‍ പോലീസില്‍ രഹസ്യവിവരം നല്‍കിയതിനെ തുടര്‍ന്ന് എസ് ഐ ടി കെ ഷീജുവും സംഘവും പരിശോധനക്ക് എത്തിയത്. കടയിലേക്ക് വില്ലനക്ക് വേണ്ടികൊണ്ടുവരികയായിരുന്ന ഹാന്‍സ് ആണ്പിടികൂടിയത്.വ്യാപാരി ഹമീദ് ന്റെ മകന്‍ മുഹമ്മദ് ഹാഷിഖ് ന്റെ പോക്കറ്റില്‍ നിന്നാണ് പോലീസ് നടത്തിയ പരിശോധനയില്‍പിടികൂടിയത്.മട്ടന്നൂരിലെ ഒരു കടയില്‍ നിന്ന് വാങ്ങി വരുന്നതായി പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഹാഷിഖ് പറഞ്ഞു.

ഹാന്‍സ് കൊണ്ടു വരാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കടയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മാലൂര്‍പോലീസ് കേസെടുത്തു.ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വെമ്പടി പള്ളി പരിസരം എന്നിവിടങ്ങളില്‍ നിരോധിത ഉല്‍പ്പന്നങ്ങളായ ലഹരി വസ്തു വില്‍പ്പന വ്യാപകമായതായി നാട്ടുകാരും, സ്‌കൂള്‍ പിടിഎയും ,അധ്യാപകരും നേരത്തെ മാലൂര്‍ പോലീസില്‍ വിവരം നല്‍കിയിരുന്നു. കടകളില്‍ പരിശോധന നടത്തുമ്പോള്‍ പിടിക്കപ്പെടാതിരിക്കാന്‍ സ്ഥാപനങ്ങളുടെ പുറത്ത് രഹസ്യ കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചുവെക്കുകയും, ദേഹത്ത് വെച്ചുമാണ് വില്ലന നടത്തുന്ന തെന്ന് പോലീസ് പറഞ്ഞു.പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: