കണ്ണൂർ കൂത്തുപറമ്പ മമ്പറം മൈലുള്ളിമെട്ടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

തലശ്ശേരി:കൂത്തുപറമ്പിനടുത്ത മമ്പറം മൈലുള്ളിമെട്ടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്കയാത്രക്കാരൻ

മരിച്ചു.മാനന്തവാടിക്കടുത്ത കൊളത്തsയിലെ എ.വി.അനിൽകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ മൈലുള്ളിമെട്ട ജംഗ്ഷനടുത്ത് വച്ചാണ് അപകടം സംഭവിച്ചത്.അനിൽകുമാർ സഞ്ചരിച്ച ബൈക്കിൽ ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. ചക്കരക്കല്ലിൽ ഫർണിച്ചർ കടയിലെ തൊഴിലാളിയായിരുന്ന അനിൽകുമാർ കാലത്ത് മാനന്തവാടിയിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്. പിണറായി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: