കണ്ണൂരിൽ കഞ്ചാവ് വേട്ട: രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിൽ

കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അൻസാരി ബീഗുവിന് ലഭിച്ച

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു കിലോ ഇരുന്നൂറ്റി അമ്പത് ഗ്രാം കഞ്ചാവുമായി ശിവപുരം മൊട്ടമ്മൽ സ്വദേശിയായ മുസമ്മൽ വീട്ടിൽ മജീദ് മകൻ അബ്ദുൾ സലാം (29) ആമ്പിലാട് സ്വദേശിയായ പൊന്നം ഹൗസിൽ അഷ്റഫ് മകൻ ഷാനവാസ് പി (33) എന്നിവരെ ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെടകർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. KL 58 Z 2752 മഹീന്ദ്ര പിക്കപ്പ് വാനിൽ വിൽപ്പനക്കായി കൊണ്ടുവരവെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മട്ടന്നൂർ, ശിവപുരം ,ഉരുവച്ചാൽ ,കൂത്തുപറമ്പ് , ഇരിട്ടി മേഖലകളിൽ കഞ്ചാവ് വിതരണം നടത്തുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവർ . മീൻ വണ്ടിയിലും പച്ചക്കറിക്കച്ചവടത്തിന്റെ മറവിലും കഞ്ചാവ് കച്ചവടം ചെയ്യുന്നത് കാരണം ഇത്രയും കാലം ഇവർ ആരാലും സംശയം തോന്നിക്കാത്തവിധം കച്ചവടം തുടരുകയായിരുന്നു. വിരാജ്പേട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോഭിയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് വാങ്ങി ഇത്തരം വാഹനങ്ങളിൽ കടത്തിയാണ് ഇവർ ശിവപുരത്ത് എത്തിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ മട്ടന്നൂർ ,ഇരിട്ടി, കൂത്തുപറമ്പ് മേഖലകളിൽ ഇവർ കഞ്ചാവ് കച്ചവടം നടത്തിയവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായി ബന്ധമുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എക്സൈസിന്റെ കർശന പരിശോധന നടക്കും. പാർട്ടിയിൽ ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ്,
പി പി രജിരാഗ്, സി എച്ച് റിഷാദ്, എക്സൈസ് റേഞ്ച് ഓഫീസ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ പി.വി ശ്രീനിവാസൻ, കെ ഉമേഷ് എന്നിവരുമുണ്ടായിരുന്നു….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: