ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 1

ഇന്ന് ഒക്ടോബറിലെ ആദ്യ തിങ്കൾ… ലോക പാർപ്പിട ദിനമായി ആചരിക്കുന്നു

ലോക വൃദ്ധ ദിനം

ലോക വെജിറ്റേറിയൻ ദിനം

International music day (June 21 ന് world music day) എന്നും കാണുന്നു..

International coffee day

331 BC .. Gaugamela യുദ്ധത്തിൽ അലക്സാണ്ടർ പേർഷ്യൻ രാജാവ് ഡാരിയസിനെ തോൽപ്പിച്ചു..

1814- നെപ്പോളിയന്റെ പരാജയത്തിന് ശേഷം പുതിയ യൂറോപ്പിന്റെ രാഷ്ട്രീയ ചിത്രം വരക്കാൻ നേതാക്കൾ വിയന്നയിൽ ഒത്തു കൂടി.

1867- കാറൽ മാർക്സ് മൂലധനം (Das capital) പ്രസിദ്ധീകരിച്ചു…

1888- നാഷനൽ ജ്യോഗ്രാഫിക്ക് മാഗസിൻ ആദ്യമായി പ്രസിദ്ധീകരിച്ചു

1937- സുപ്രിം കോടതി യുടെ ആദ്യകാല രൂപമായ Federal കോടതി നിലവിൽ വന്നു..

1939- Winston Churchill Russia യെ A riddle wrapped in a misery… എന്ന് വിശേഷിപ്പിക്കുന്നു..

1949- ചൈന ദേശീയ ദിനം. റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്നു..

1953- ഭാഷാടിസ്ഥാനത്തി ലെ ആദ്യ സംസ്ഥാനം ആന്ധ്ര പ്രദേശ് നിലവിൽ വന്നു…

1957- താലിഡോ മൈഡ് (Anti- nausea drug & Sleeping aid) വിപണിയിലിറക്കി..

1961- കാമറൂണുകൾ ലയിച്ച് Federal Republic of Cameroon നിലവിൽ വന്നു..

1988- മിഖായാൽ ഗോർബച്ചേവ് USSR ഭരണ തലവനായി…

1991- ക്രൊയേഷ്യൻ ആദ്യന്തര യുദ്ധം.. Dubrovink ദ്വീപ് യുഗോസ്ലേവ്യ പിടിച്ചു..

2000 .. BSNL നിലവിൽ വന്നു

ജനനം

1847- ആനി ബസന്റ്- സ്വാതന്ത്ര്യ സമര സേനാനി, ഹോംറുൾ പ്രസ്ഥാനം ആരംഭിച്ചു , കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡണ്ട്..

1896- ലിയാക്കത്ത് അലി ഖാൻ – പ്രഫമ പാക്ക് പ്രധാനമന്ത്രി, നെഹ്റു വിന്റെ ഇടക്കാല സർക്കാരിലെ ധനമന്ത്രി.

1904- ആയില്യത്ത് കുറ്റ്യേരി ഗോപാലൻ നമ്പ്യാർ എന്ന എ.കെ.ജി.. പാവങ്ങളുടെ പടത്തലവൻ, മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചു, ഗുരുവായൂർ സത്യാഗ്രഹം വളൻറിയർ ക്യാപ്റ്റൻ,ഇന്ത്യൻ പാർലമെൻറിലെ പ്രഥമ പ്രതിപക്ഷ നേതാവ്, കണ്ണൂർ പെരളശ്ശേരി സ്വദേശി…

1906- സച്ചിൻ ദേവ് ബർമൻ.. ഹിന്ദി സിനിമാ സംഗീത സംവിധായകൻ

1906- പനമ്പിള്ളി ഗോവിന്ദമേനോൻ.. സ്വാതന്ത്ര്യ സമര സേനാനി, മുൻ കേന്ദ്ര മന്ത്രി..

1915- എ പി. ഉദയഭാനു, കോൺഗ്രസ് നേതാവ്,

1918- ഡോ വെങ്കടപ്പ ഗോവിന്ദ സ്വാമി.. മധുര അരവിന്ദ് കണ്ണാശുപത്രി സ്ഥാപകൻ.

1919- ഫാദർ വടക്കൻ… സാമുഹ്യ പ്രവർത്തകനായ പാതിരി, വിമോചന സമര നായകൻ

1924- ജിമ്മി കാർട്ടർ… USA 39ത് പ്രസിഡണ്ട്. നോബൽ സമാധാന ജേതാവ്…

1931- കാട്ടുമാടം നാരായണൻ – എഴുത്തുകാരൻ, നാടകനടൻ, മന്ത്ര- തന്ത്ര വിദഗ്ധൻ…

1945- രാംനാഥ് കോവിന്ദ് – ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതി.

1951- ജി.എം.സി. ബാലയോഗി. ടി ഡി പി നേതാവായ മുൻ ലോക്സഭാ സ്പീക്കർ..

1955- ചുനക്കര രാജൻ- ചിത്രകാരൻ, ശിൽപ്പി. കൂറ്റൻ കാളത്തല ശിൽപ്പി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടി..

1956- തെരേസാ മേ.. ബ്രിട്ടിഷ് പ്രധാനമന്ത്രി..

1962- സിദ്ദിഖ് ‘ മലയാള സിനിമാ നടൻ

1966- ജോർജ് വിയ… മുൻ ലോകഫുട്ബാളർ.. ഇപ്പോൾ ലൈബിരിയൻ പ്രസിഡണ്ട്…

ചരമം

1994- ഖാലിദ്.. മലയാള സാഹിത്യകാരൻ..

1995- ആദിത്യ ബിർല..വ്യവസായ കുലപതി

2012 – എൻ രാമകൃഷ്ണൻ… കേരളത്തിലെ മുൻ തൊഴിൽ വകുപ്പ് മന്ത്രി…

2012 – എറിക് ഹോബ്സേ. ബ്രിട്ടിഷ് കമ്യൂണിസ്റ്റ് നേതാവ്, കമ്യുണിസ്റ്റ് ഭരണ തകർച്ച, വിശ്വാസ പ്രമാണത്തിന്റേതല്ലേ എന്ന് പ്രചരിപ്പിച്ച വ്യക്തി

(എ ആർ ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: