പയ്യന്നൂര്‍-ചെറുപുഴ റൂട്ടിൽ 10 ന് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കും
തളിപ്പറമ്പ്: പയ്യന്നൂര്‍-ചെറുപുഴ, ആലക്കോട് -ചെറുപുഴ റൂട്ടില്‍ 10ന് ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് തളിപ്പറമ്പ് ബസ് ഓപ്പറേറ്റേഴ്സ് വെൽഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. മലയോര ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ഈ റൂട്ടിലെ നിലവിലുള്ള റോഡിന്റെ ശോച്യായാവസ്ഥ പരിഹരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഏകദിന സമരം സംഘടിപ്പിക്കുന്നത്.
സൂചനയെന്ന നിലയിലാണ് 10ന് സര്‍വീസ് നിര്‍ത്തുന്നതെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കാത്തപക്ഷം അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. യോഗത്തില്‍ പ്രസിഡന്റ് കെ.വിജയന് അധ്യക്ഷത വഹിച്ചു. സി.പ്രദീപ്കുമാര്‍, എം.പ്രശാന്ത്കുമാര്‍, സി.സുകുമാരന്‍, പി.ഷീജിത് കുമാര്‍, കെ.സന്തോഷ്, പി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.