പ്രാ​ർ​ഥ​ന​യ്ക്കു​പോ​യ വ​യോ​ധി​ക​ൻ പ​ള്ളി കോ​ന്പൗ​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ


ക​ണ്ണൂ​ർ: പ്രാ​ർ​ഥ​ന​യ്ക്കു​പോ​യ വ​യോ​ധി​ക​നെ പ​ള്ളി കോ​ന്പൗ​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ്യോ​ട് ഹ​സ​ൻ​മു​ക്ക് സി.​പി. ഹൗ​സി​ലെ അ​ബ്ദു​ൾ അ​സീ​സിനെ​യാ​ണു (71)താ​ഴെ​ചൊ​വ്വ ജു​മാ​മ​സ്ജി​ദി​ന്‍റെ ക​ബ​ർ​സ്ഥാ​നോ​ടു ചേ​ർ​ന്നു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ത​റ​വാ​ട് വീ​ട് താ​ഴെ​ചൊ​വ്വ​യി​ലാ​ണു വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ന​മ​സ്ക​രി​ക്കു​ന്ന​തി​ന് എ​ത്തി​യ​വ​രാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്നു ടൗ​ൺ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​ട​സ​മു​ള്ള​തു​കൊ​ണ്ട് പോ​ലീ​സ് മൃ​ത​ദേ​ഹ​ത്തി​നു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​ത്. ജ​മീ​ല​യാ​ണു ഭാ​ര്യ. മ​ക്ക​ൾ: ഉ​ബൈ​ദ്, താ​ഹി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ​മ്മ​ദ്, സ​ത്താ​ർ, അ​ബ്ദു​റ​ഹി​മാ​ൻ, അ​ഷ​റ​ഫ്, ഐ​ശാ​ബി, റൗ​ഫ്, ആ​ഷി​ഫ്, റ​സി​യ, ഹാ​രി​സ്, പ​രേ​ത​യാ​യ മു​ഹ​മ്മ​ദ്, ക​മാ​ൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: