ക്രിക്കറ്റുള്ള ദിവസങ്ങളിൽ കേബിൾ ടിവിയിൽ ദൂരദർശൻ കിട്ടുന്നില്ലെന്ന് പരാതി

ഇന്ത്യയുടെ അഭിമാനമായ ദൂരദർശൻ കേബിൾ ടിവിയിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.  ക്രിക്കറ്റ്കളികൾ ഉള്ളപ്പോൾ മാത്രമാണ് ഈ ചാനൽ കേബിൾ ടിവിയിൽ നിന്നും കാണാതാകുന്നത്. ക്രിക്കറ്റ് ആരാധകരായ ഒരു പറ്റം ചെറുപ്പക്കാരാണ് ഇത് ചൂണ്ടിക്കാണിച്ചത് – തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില കേബിൾ ടിവി ഒപ്പറേറ്റർ നടത്തുന്ന അഴിമതിയാണ് സൗജന്യമായി ലഭിക്കേണ്ട ഈ ചാനൽ കേബിൾ ടിവി വഴി ക്രിക്കറ്റ്കളി നടക്കുമ്പോൾ ലഭിക്കാത്തതിന്റെ കാരണമെന്ന്  മനസിലായതായി ബൈജു ജോർജ്ജ് ആരോപിക്കുന്നു. ഈ അഴിമതിക്കെതിരെ പ്രതിഷേധ സമരം ഉണർന്ന് വരണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: