റെയിൽവേട്രാക്ക് നവീകരണം നടക്കുന്നതിനാൽ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

കണ്ണൂർ: എറണാകുളത്തിനു ഇടപ്പള്ളിക്കുമിടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ നാളെ മുതല്‍

(2.9.18) ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ ആറു വരെ ചൊവ്വ, ശനി,ഞായര്‍ ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട്, ഒന്‍പത്, 11, 15,16,18,22,23,25,29,30 ഒക്ടോബര്‍ രണ്ട്, ആറ് എന്നീ തീയതികളിലാണു നിയന്ത്രണം. എട്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

റദ്ദാക്കിയ ട്രെയിനുകള്‍

1. 16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി

2. 16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി

3. 56362 കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍

4. 56363 നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍

5. 56370 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍

6. 56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍

7. 56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍

8. 56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍

ബദല്‍ ക്രമീകരണങ്ങള്‍

സെപ്റ്റംബര്‍ രണ്ട്, നാല്, എട്ട് തീയതികളില്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ ഏഴിനും സെപ്റ്റംബര്‍ ഒന്‍പത്, 11,15,16,18,22,23,25,29,30 ഒക്ടോബര്‍ രണ്ട്, ആറ് തീയതികളില്‍ രാവിലെ 6.35നും എറണാകുളത്തു നിന്നു പുറപ്പെടും.ഗുരുവായൂര്‍ വരെയുളള എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്തും.

എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി റദ്ദാക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസിനു അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും താല്‍ക്കാലിക സ്‌റ്റോപ്പ് അനുവദിക്കും.

മറ്റു നിയന്ത്രണങ്ങള്‍

വെളളി, ശനി,തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാത്രി 11.00ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കോട്ടയം തൃശൂര്‍ സെക്ഷനില്‍ മൂന്നു മണിക്കൂറോളം പിടിച്ചിടും.

വെളളി, ശനി,തിങ്കള്‍ ദിവസങ്ങളില്‍ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് 30 മിനിറ്റ് വൈകി തിരുവനന്തപുരത്തു നിന്നു പുറപ്പെടും.തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ രണ്ടര മണിക്കൂര്‍ പിടിച്ചിടും.

22149 എറണാകുളം പുണെ എക്‌സ്പ്രസ് എറണാകുളത്തു നിന്നു ചൊവ്വാഴ്ചകളില്‍ രാവിലെ 6.15നായിരിക്കും പുറപ്പെടുക.

22653 തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 1.30നായിരിക്കും പുറപ്പെടുക

ശനി,ഞായര്‍,ചൊവ്വ ദിവസങ്ങളില്‍ ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് 40 മിനിറ്റും നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് 30 മിനിറ്റും വൈകും.

തിരുവനന്തപുരം മുംബൈ സിഎസ്ടി, തിരുനെല്‍വേലി ബിലാസ്പൂര്‍ എക്‌സ്പ്രസ്, എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എന്നിവ 15 മിനിറ്റ് മുതല്‍ 40 മിനിറ്റ് വരെ വൈകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: