പാലയാട് ഇലക്ഷൻ റദ്ദാക്കിയ നടപടി പിൻവലിക്കുക : ഫ്രറ്റേണിറ്റി മൂവ്മെൻറ്

കണ്ണൂർ : പാലയാട് ലോ കോളജിലെ യൂണിയൻ ഇലക്ഷൻ ഒരു കാരണവുമില്ലാതെ പെട്ടെന്ന് നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ഏകാത്മകമായ ക്യാമ്പസുകൾ സൃഷ്ടിക്കുവാനുള്ള എസ്എഫ്ഐയുടെ ഗൂഡ നീക്കത്തെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ല പ്രസിഡൻറ് M ഖദീജ പ്രസ്താവിച്ചു. എസ്എഫ്ഐയുടെ നേതാക്കൾ റിട്ടേണിംഗ് ഓഫീസറെ ഘൊരാവൊ ചെയ്യുകയും അതിനെത്തുടർന്ന് ഇലക്ഷൻ മാറ്റുകയും ചെയ്യുന്ന തീർത്തും ജനാധിപത്യവിരുദ്ധമായ പ്രവർത്തനമാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ന്യായമായ കാരണമില്ലാതെ പെട്ടെന്ന് ഇലക്ഷൻ റദ്ദാക്കിയ യൂണിവേഴ്സിറ്റി അധികൃതരുടെ നടപടി ചോദ്യംചെയ്യുകയും നേരത്തെ നിശ്ചയിച്ചപ്രകാരം തന്നെ ഇലക്ഷൻ നടപടിക്രമങ്ങൾ നടത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. എൽ.എൽ.ബി കോഴ്സ് പാസാവുന്നതിന് മുമ്പ് തന്നെ LLM ന് ചേരുകയും ഫലപ്രഖ്യാപനം വന്നപ്പോൾ തോൽക്കുകയും ചെയ്ത എസ്എഫ്ഐ നേതാക്കൾ ഇലക്ഷനിൽ മത്സരിക്കുകയും തുടർന്ന് യൂണിവേഴ്സിറ്റി അയോഗ്യരാണെന്ന് കണ്ടെത്തി പ്രവേശനം റദ്ദാക്കുകയും ചെയ്യുകയായിരുന്നു… നേരത്തെ നടത്തിയ ഇലക്ഷൻ നടപടിക്രമങ്ങൾ റദ്ദാക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് കടകവിരുദ്ധമാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു..

കണ്ണൂർ ജില്ലാ പ്രസിഡൻറ് M ഖദീജ അധ്യക്ഷതവഹിച്ചു.. ഫൈസൽ മാടായി, അഞ്ജു ആൻറണി, ജവാദ് അമീർ, ടി.പി ഇല്യാസ്, ലിപിൻ ഫെർണാണ്ടസ്, മിസ്ഹബ് ഇരിക്കൂർ, വിനയൻ ചെങ്ങറ ,മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: