ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 1

സെപ്തംബർ 1 ദിവസവിശേഷം
സുപ്രഭാതം….

ഇന്ന് ലോക കത്തെഴുത്ത് ദിനം
കഴുകൻമാരെ പറ്റിയുള്ള ബോധവൽക്കരണ ദിനം.
1858- ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടർന്ന് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചുവിട്ടതിന് ശേഷം കമ്പനി ഡയറക്ടർമാരുടെ അവസാന യോഗം ലണ്ടനിൽ നടന്നു..
1938- മുസ്സോളിനി ഇറ്റലിയിലെ ജൂതൻമാരുടെ പൗരാവകാശം റദ്ദ് ചെയ്തു..
1939- ഹിറ്റ്ലറുടെ T4- Euthansia programme. (യുദ്ധത്തിന് മാനസികമായി തയ്യാറില്ലത്തവരെ വധിക്കാൻ ) നടപ്പിൽ വന്നു
1939-Scoope of the century… Telegraph Journalist Clave holling worth രണ്ടാം ലോക മഹായുദ്ധം തുടങ്ങാൻ പോകുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്ത അത്ഭുതം കാട്ടി.
1939- രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കമിട്ട് ജർമ്മനി പോളണ്ടിനെ ആക്രമിച്ചു.
1942- റാഷ് ബിഹാരി ബോസ് INA രൂപീകരിച്ചു. .
1947- IST (Indian standard time) അംഗീകരിച്ചു നടപ്പിലാക്കി
1951 : USA, Australia , New Zealand എന്നിവ ചേർന്ന് ANZUS എന്ന സൈനിക സഖ്യം രൂപീകരിച്ചു…
1952- ഏണസ്റ്റ് ഹെമിങ് വേയുടെ കിഴവനും കടലും എന്ന ഗ്രന്ഥത്തിന്റെ അപ്രകാശിത ഭാഗം ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചു..
1956.. LIC സ്ഥാപിച്ചു. ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ചു..
1962- ലോക ജനസംഖ്യ 3 ബില്യൻ പിന്നിട്ടെന്ന UN പ്രഖ്യാപനം
1965- ഇന്തോ- പാക്ക് യുദ്ധം. പാക്കിസ്ഥാൻ Champ Sector ആക്രമിച്ചു…
1967- കേരള ലോട്ടറി വകുപ്പ് നിലവിൽ വന്നു
1969- ലിബിയയിൽ സൈനിക അട്ടിമറി. കേണൽ മുഅമർ ഗദ്ദാഫി അധികാരം പിടിച്ചെടുത്തു..
1972- ലോക ചെസ് ചരിത്രത്തിൽ സോവിയറ്റ് യൂനിയന്റ അപ്രമാദിത്വത്തിന് തിരിച്ചടി നൽകി അമേരിക്കയുടെ ബോബി ഫിഷർ സോവിയറ്റ് യുനിയൻ കാരനായ ബോറിസ് പാസ്കിയെ തോൽപ്പിച്ച് ലോക കിരിടം ചൂടി അത്ഭുതം സൃഷ്ടിച്ചു..
1979- പയനിയർ 2 ശനിഗ്രഹത്തിന് ഏറ്റവും അടുത്തെത്തി..
1983- ശീതയുദ്ധം. കൊറിയൻ യാത്രാ വിമാനം USSR വെടിവച്ചിടുന്നു. US കോൺഗ്രസ് അംഗം ഉൾപ്പടെ 269 പേർ മരിച്ചു.
1985- 1912 ഏപ്രിൽ 14 ന് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടെത്തി..
1987 .. ബൽജിയത്തിൽ പരസ്യ പുകവലി നിരോധിച്ചു.’
1988- മേഘാലയത്തിലെ Nokrek ബയോസ്ഥിയർ റിസർവ് നിലവിൽ വന്നു..
1991.. ഉസ്ബെക്കിസ്ഥാൻ USSR ൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു..
2014- നശികരിക്കപ്പെട്ട നളന്ദാ സർവകലാശാല പുനസ്ഥാപിച്ചു…

ജനനം
1886- കെ.പി . കേശവമേനോൻ മാതൃഭൂമി സ്ഥാപക പത്രാധിപർ, കേരളത്തിന്റെ വന്ദ്യവയോധികൻ..
1896 ചെമ്പൈ വൈദ്യ നാഥ ഭാഗവതർ , കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാൾ..
1930.. ചാൾസ് കൊറിയ. ഇന്ത്യക്കാരനായ ലോകപ്രശസ്ത ആർക്കിടെക്ട്. സബർമതി ഗാന്ധി മ്യൂസിയം, പരുമല പള്ളി തുടങ്ങിയവയുടെ ഉപജ്ഞാതാവ്..
1930- കവയിത്രി ബി. ഹൃദയകുമാരി.. സുഗതകുമാരി ടീച്ചറുടെ ചേച്ചി.
1947.. പി. എ. സാങ്മ.. മുൻ ലോക്സഭാ സ്പീക്കർ, മുൻ കേന്ദ്ര മന്ത്രി..

ചരമം
1574- മൂന്നാമത് സിഖ് ഗുരു .. ഗുരു അമർദാസ്
1581- നാലാമത് സിഖ് ഗുരു … ഗുരു രാംദാസ്
1715.. ലൂയി പതിനാലാമൻ രാജാവ്. ഞാനാണ് രാഷ്ട്രം എന്ന പ്രഖ്യാപനത്തിനുടമ.. ഏറ്റവും ദീർഘിച്ച കാലം ഫ്രാൻസിലെ രാജാവ്.
1971- കോഴിപ്പുറത്ത് മാധവമേനോൻ – മാതൃഭൂമി പത്രാധിപ സമിതി അംഗം.’ സ്വാതന്ത്ര്യ സമര സേനാനി..
1972- ചക്രപാണി ഭാസ്കര കുമാർ (സി.ബി.കുമാർ) കത്തുകൾ സാഹിത്യ രൂപത്തിലാക്കിയ ആദ്യ മലയാളി. 1950. പ്രസിദ്ധികരിച്ച ലണ്ടൻ കത്തുകളാണ് ഇക്കാര്യത്തിലെ ആദ്യ മൗലിക കൃതി…
2000- പി.പി. ഉമ്മർ കോയ. സ്വാതന്ത്ര്യ സമര സേനാനി. മുൻ വിദ്യാഭ്യാസ, മരാമത്ത് മന്ത്രി. ആദ്യ പ്രതിപക്ഷ ഉപനേതാവ്…
2002… ബി.വി.കാരന്ത്.. കർണാടക സിനിമ നാടക സംവിധായകൻ
( എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: