ശ​നി​യാ​ഴ്ച ക​ണ്ണൂ​രി​ൽ പു​ലി​യി​റ​ങ്ങും


ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടി​ന് ന​ഗ​ര​ത്തി​ൽ പു​ലി​യി​റ​ങ്ങും. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലു​മാ​ണ് പു​ലി​ക്ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലി​ന് വി​ള​ക്കും​ത​റ മൈ​താ​നി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പു​ലി​ക്ക​ളി​യ്ക്ക് പി​റ​കെ വ​നി​താ ശി​ങ്കി​ര​മേ​ള​ക്കാ​രും അ​ണി​നി​ര​ക്കും. 10 ടീ​മു​ക​ളി​ലാ​യി 200 വ​നി​ത​ക​ളാ​ണ് ശി​ങ്കാ​രി മേ​ള​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പു​ലി​ക്ക​ളി​യും വ​നി​ത​ക​ളു​ടെ ശി​ങ്കാ​രി​മേ​ള മ​ത്സ​ര​വും ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തു​ട​ങ്ങും. വി​ള​ക്കും​ത​റ മൈ​താ​നി​യി​ൽ നി​ന്നാ​രം​ഭി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മു​നീ​ശ്വ​ര​ൻ കോ​വി​ൽ, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, കാ​ൽ​ടെ​ക്സ് വ​ഴി ടൗ​ണ്‍ സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും. തൃ​ശൂ​രി​ൽ നി​ന്നു​ള്ള പു​ലി സം​ഘ​ത്തി​ന് മി​ഴി​വേ​കാ​ൻ മ​യി​ലാ​ട്ടം, മ​റ്റും അ​ണി​നി​ര​ക്കും. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: