ആ​ല​ക്കോ​ട് ഓ​ട്ടോ മ​റി​ഞ്ഞു നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ആ​ല​ക്കോ​ട്: ഓ​ട്ടോ റി​ക്ഷ മ​തി​ലി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞു നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ര​ങ്ങം ബൈ​പ്പാ​സ് റോ​ഡി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ ഡ്രൈ​വ​ര്‍ ഒ​റ്റ​തൈ സ്വ​ദേ​ശി മാ​ട​ത്താ​നി​യി​ല്‍ ബൈ​ജു (30), യാ​ത്ര​ക്കാ​രാ​യ തേ​ര്‍​ത്ത​ല്ലി​യി​ലെ ഷാ​ജി (32), കോ​ളി​യി​ലെ പാ​റ​യി​ല്‍ ജി​നേ​ഷ് (30), മൈ​ലം​പെ​ട്ടി സ്വ​ദേ​ശി രാ​ജേ​ഷ് (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്തു നി​ന്നും ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വ​ഴി ഇ​റ​ക്ക​ത്തി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം. ഓ​ട്ടോ റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. കാ​ബി​ന്‍ വെ​ട്ടി പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: