കാരുണ്യത്തിന്റെ വഴിയിൽ കൂത്തുപറമ്പിലെ ഓട്ടോ തൊഴിലാളികൾ
കൂത്തുപറമ്പ്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവിന് കൈതാങ്ങുമായി ഓട്ടോ ഡ്രൈവർമാർ. ആലച്ചേരി സിറ്റിയിലെ ഓട്ടോ ഡ്രൈവർമാരാണ് മാലൂർ തോലമ്പ്ര മടത്തിക്കുണ്ടിലെ പൊന്നമ്പത്ത് സുഷിനി (22)ന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി ഇന്നലെ കാരുണ്യ യാത്ര നടത്തിയത്. 21 ഓട്ടോറിക്ഷകളാണ് കാരുണ്യ യാത്രയിൽ പങ്കാളികളായത്.
ഓട്ടോറിക്ഷയിൽ സഹായപ്പെട്ടി സ്ഥാപിച്ചാണ് യാത്രക്കാരിൽ നിന്നും പണം സമാഹരിച്ചത്. കാരുണ്യയാത്രയ്ക്കൊപ്പം ഇവർ കോളയാട്, എടയാർ എന്നിവിടങ്ങളിലെ വീടുകളിൽ നിന്നും സഹായങ്ങൾ സമാഹരിച്ചു. സുഷിനിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് ആലച്ചേരി-തലശേരി റൂട്ടിലോടുന്ന പവിഴമല്ലി ബസും കഴിഞ്ഞ ദിവസം കാരുണ്യ യാത്ര നടത്തിയിരുന്നു.