ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നൈജീരിയന്‍ ഫ്രോഡിനെ കാസർകോട് പോലീസ് ബംഗളൂരില്‍ വെച്ച് അതിസാഹസികമായി പിടികൂടി.

43 ലക്ഷത്തി ഇരുപതിനായിരം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ കേസിലെ നൈജീരിയൻ പൗരനായ ആന്റണി ഒഗനറബോ എഫിധരെ എന്ന പ്രതിയെ ബാംഗ്ളൂരിൽ വെച്ച് അതിസാഹസികമായി പിടികൂടി. .കാസറഗോഡ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത് കുമാർ പി നിയോഗിച്ച സ്ക്വാഡ് അംഗങ്ങളാണ് മൂന്നു ദിവസത്തെ കഠിന പരിശ്രമത്തിനോടുവിൽ അതിസാഹസികമായി പ്രതിയെ കീഴടക്കിയത്. പ്രതിയുടെ പക്കല്‍ നിന്നും ലാപ്ടോപ് എക്സ്റ്റെണല്‍ ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എ ടി എം കാര്‍ഡുകള്‍, വിവിധ ആൾക്കാരുടെ പേരിലുള്ള 3 പാസ്പോട്ടുകൾ, ഡോളറിന്റെ ഫോട്ടോകോപ്പികൾ,ആധാർ കാർഡ്,പാൻകാർഡ്,ഡ്രൈവിംങ് ലൈസൻസ്,പാസ്പോർട്ടിന്റെ പകർപ്പ് എന്നിങ്ങനെ വിലപിടിപ്പുള്ള വിവിധ വസ്തുക്കളും ലഭിച്ചിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർ മധുസൂദനൻ പി, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ കെ.വി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ബിജോഷ് വർഗീസ്, ഷാജു കെ , അനിൽ കെ ടി എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: