ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസ് ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 4ന്: 632 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിക്കും

കണ്ണൂര്‍: ഡല്‍ഹി ആസ്ഥാനമായുള്ള ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസിന്റെ രണ്ടാം കോണ്വൊക്കേഷന് ഓഗസ്റ്റ് 4-ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ 607 വിദ്യാര്‍ത്ഥികളും പി.ജി പഠനം പൂര്‍ത്തിയാക്കിയ 25 വിദ്യാര്‍ത്ഥികളും പ്രസ്തുത ചടങ്ങില്‍ വെച്ച് ബിരുദം ഏറ്റുവാങ്ങും. ജാമിഅഃ ഹംദര്‍ദ് രജിസ്ട്രാര്‍ സയ്യിദ് സഊദ് അക്തറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ജാമിഅഃ ഹംദര്‍ദ് വെെസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അഫ്ഷര്‍ ആലം അധ്യക്ഷത വഹിക്കും. ഒമാന്‍ നാഷണല്‍ യൂനിവേഴ്സിറ്റി പ്രൊ ചാന്‍സലര്‍ ഡോ. പി മുഹമ്മദലി ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വിവിധ കോഴ്സുകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗോള്‍ഡ് മെഡലും വിതരണം ചെയ്യും. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ പ്രസിഡന്റ് അഹമ്മദ് റയീസ് പ്രഭാഷണം നടത്തും. ക്യാംപസ് ഡയറക്ടര്‍ ഡോ. ടി.പി മമ്മൂട്ടി സ്വാഗതവും, കണ്ണൂർ ക്യാംപസ് നോഡല്‍ ഓഫീസര്‍ ഡോ. സലീന ബഷീര്‍ നന്ദിയും പറയും. വിദ്യാഭ്യാസ-സാമൂഹിക-ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ ക്യാംപസ് ഡയറക്ടർ ഡോ.ടി.പി മമ്മൂട്ടി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാന്‍സ മയിമി, ദേവപ്രിയ ഇ.ഡി (കോഴ്സ് കോര്‍ഡിനേറ്റര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്), സമീര്‍ പി.എ(അസിസ്റ്റന്റ് പ്രഫസര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് കൊമേഴ്സ്), നദീറ വി.പി (അസിസ്റ്റന്റ് പ്രഫസര്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് കൊമേഴ്സ്) എന്നിവർ പങ്കെടുത്തു.