വീട്ടമ്മയുടെ മുന്നേകാൽ പവൻ്റെ മാല കവർന്നു.

പയ്യന്നൂര്‍: ദേശീയപാതയിൽ കരിവെള്ളൂർ പാലക്കുന്നിൽ ഹൈവേ റോബറിക്ഷേത്രദര്ശനം കഴിഞ്ഞ് വീട്ടിലേക്ക് ഭര്‍ത്താവിനോടൊപ്പം പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നേകാല്‍ പവന്റെ മാല കവര്‍ന്നു. ഇന്ന് പുലർച്ചെ 3.15 ഓടെ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. കരിവെള്ളൂർപാലക്കുന്നിലെ നിർമ്മാണ തൊഴിലാളിയും കരിവെള്ളൂർ ബസാറിൽ കടല വ്യാപാരവും നടത്തി വരുന്ന കെ.
രാഘവൻ്റെ ഭാര്യ പി.വി.അമ്മിണി(60)യുടെ മാലയാണ് കവർന്നത്.ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കണ്ണൂരിൽ എത്തിയ ഇരുവരും പുലർച്ചെ കൊല്ലൂരിലേക്കുള്ള കെ.എസ്.ആർ.ടി.ബസിൽ പാലക്കുന്ന് ബസ് സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് പോകവെ പിന്നാലെ കൂടിയ ബൈക്കിലെത്തിയ സംഘമാണ് മാല കവര്‍ന്നത്.
പുലർച്ചെ ദമ്പതികൾ ഇരുട്ടിൽ നടന്നു പോകുന്നത് കണ്ട് പിന്നാലെ ബൈക്കിലെത്തിയ സംഘം മൊബൈല്‍ ടോര്‍ച്ചിലെ വെട്ടം കാണിച്ചു കൊടുക്കുകയുമായിരുന്നു.ടോര്ച്ചെടുത്തിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ബാഗിലുണ്ടായിരുന്ന ടോര്‍ച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലപൊട്ടിച്ച് തൊട്ടകലെ കാത്തുനില്‍ക്കുകയായിരുന്ന ബൈക്കില്‍ കയറി മോഷ്ടാക്കൾ അതിവേഗം രക്ഷപ്പെട്ടത്.തുടർന്ന്പയ്യന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് പാലക്കുന്നിലെപെട്രോൾ പമ്പിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. നിരീക്ഷണ ക്യാമറദൃശ്യത്തിൽ മോഷ്ടാക്കൾ ബൈക്കിൽ അതിവേഗം കാലിക്കടവ് ഭാഗത്തേക്ക് പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്