യുവതിയുടെ മരണം;ഭർത്താവ് അറസ്റ്റിൽ

ചൊക്ലി : യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മേക്കുന്നിലെ പുതുവടക്കയിൽ ഷൈനി (38) മരിച്ച സംഭവത്തിലാണ് ഭർത്താവ് പി.വി. അനീഷിനെ (42) ചൊക്ലി പ്രിൻസിപ്പൽ എസ്.ഐ. ബി.എസ്. സൂരജ് ഭാസ്കറും സംഘവും അറസ്റ്റ് ചെയ്തത്.

രണ്ട് മക്കളിൽനിന്നുള്ള മൊഴിയനുസരിച്ച് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഒളിവിൽ പോയ അനീഷ് ഞായറാഴ്ച വീട്ടിൽ തിരിച്ചെത്തിയെന്ന വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നിർദേശപ്രകാരം എ.എസ്.ഐ.മാരായ കെ.കെ. സഹദേവൻ, എം. വിനോദ് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.

പെരിങ്ങത്തൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഷൈനിയെ 2018-ൽ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഇയാൾ 54 ദിവസം ജയിൽശിക്ഷയനുഭവിച്ചിരുന്നു. ഇയാളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: