ചരിത്രം കുറിച്ച് പി വി സിന്ധു; ബാഡ്‌മിന്റണില്‍ വെങ്കലം, ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധുവിന് വെങ്കലം. വനിതകളുടെ ബാഡ്‌മിന്റണില്‍ ചെെനീസ് താരമായ ഹി ബിങ്ജിയാവോയെ പരാജയപ്പെടുത്തിയാണ് പി വി സിന്ധു വെങ്കലം നേടിയത്. സ്കോര്‍ 21–13, 21–15 , തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സിന്ധു സ്വന്തം പേരില്‍ കുറിച്ചു. റിയോയില്‍ സിന്ധു വെള്ളി മെ‍ഡല്‍ നേടിയിരുന്നു. ഗുസ്‌തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ളൂ. ടോക്കിയോ ഒളിമ്പിക്‌സിലെ രണ്ടാം മെഡലാണിത്.

കളിയുടെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തയാണ് സിന്ധു വിജയിച്ചത് . ഒരിക്കല്‍ പോലും ചെെനീസ് താരത്തിന് മുന്നില്‍ കയറാന്‍ അവസരം നല്‍കിയില്ല. ആദ്യ സെറ്റില്‍ തന്നെ മികച്ച അറ്റാക്കിങ് , ഡിഫെന്‍സീഫ് ഷോട്ടുകള്‍ താരം പുറത്തെടുത്തു. ആദ്യ സെറ്റ് എട്ട് പോയിന്റിന്റെ ലീഡില്‍ സ്വന്തമാക്കി എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിന്ധുവിന് സാധിച്ചു.

രണ്ടാം സെറ്റില്‍ മാത്രമാണ് ചെെനീസ് താരമായ ഹി ബിങ്ജിയാവോ പിടിച്ചുനിന്നത്. ഒരു ഘട്ടത്തില്‍ ബിങ്ജിയാവോ രണ്ടാം സെറ്റ് നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും സിന്ധു മികച്ച കളി പുറത്തെടുത്തു. 10 പോയിന്റ് വരെ ഇരുവരും ഒപ്പത്തിനൊപ്പം ആയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: