കണ്ണപുരത്ത് വീണ്ടും വാഹനങ്ങൾ തീ വെച്ച് നശിപ്പിച്ചു


കണ്ണപുരം : ഇന്നലെ ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കിയ സംഭവത്തിന് പിന്നാലെ ഇന്ന് പുലർച്ചെ വീണ്ടും വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു. യുവമോർച്ച മുൻ മണ്ഡലം പ്രസിഡണ്ട് കണ്ണപുരം പൂങ്കാവിലെ ആരംഭൻ വീട്ടിൽ ജിജിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 13. വി. 4466 നമ്പർ ബുള്ളറ്റും സഹോദരൻ ജോഷിയുടെ കെ.എൽ. 13.വി. 9573 നമ്പർ സ്വകാര്യ ഓട്ടോയുമാണ് തീവെച്ച് നശിപ്പിച്ചത് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ തീയും പുകയും ഉയരുന്നതു കണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റ് കത്തുന്നത് കണ്ടത്. ജിജി ന്റെ സഹോദരൻ ജോഷി ഉപയോഗിക്കുന്ന ഓട്ടോയുടെ സീറ്റുകൾ ഉൾപ്പെടെ കത്തുന്നത് വെള്ളമൊഴിച്ച് കെടുത്തതിനാൽ ഭാഗികമായി കത്തിനശിച്ച നിലയിലാണ്. വിവരമറിഞ്ഞ് ഡി.വൈ.എസ്.പി.പി.പി.സദാനന്ദൻ ,കണ്ണപുരം ഇൻസ്പെക്ടർ കെ. അനിൽകുമാർ, എസ്.ഐ.വി.ആർ. വിനീഷ് എന്നിവർ സംഭവ സ്ഥലത്തെത്തി സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 3.30 മണിയോടെസി പി എം അനുഭാവി കണ്ണപുരം ഇട്ടമ്മലിൽ താമസിക്കുന്നവി.പി. നസീബിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും സഹോദരി ഭർത്താവായ യാസിന്റെ സ്കൂട്ടിയും തീവെച്ച് നശിപ്പിച്ച സംഭവമുണ്ടായിരുന്നു. അതിന് തുടർച്ചായാണ് ഇന്നത്തെ അതിക്രമം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: