യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പാപ്പിനിശ്ശേരി സ്വദേശി അറസ്റ്റില്‍

പാപ്പിനിശ്ശേരി: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി അരോളി ഗവ. ഹൈസ്കൂളിന് സമീപത്തെ വിഷ്ണുശങ്കര്‍ ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനി യുവതിയെ വിവാഹിതനാണെന്നകാര്യം മറച്ചുവെച്ച്‌ നിരവധിതവണ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. കേസില്‍ വളപട്ടണം എസ്.എച്ച്‌.ഒ രാജേഷ് മാരാംഗലത്തിെന്‍റ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഒളിവില്‍പോയ പ്രതി ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. അന്ന് മുതല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത പ്രതി പുതിയ നംമ്പര്‍ എടുത്ത് ഉപയോഗിച്ചുവരുകയായിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ സെല്‍വഴി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് അരോളിയിലെ മറ്റൊരു ഒളിസ്ഥലത്തുനിന്ന് ഇയാളെ പിടികൂടാന്‍ സഹായിച്ചത്. 2016ല്‍ അരോളിയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണിയാള്‍. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ സമയത്ത് ചാരായം വാറ്റിയതിന് പാപ്പിനിശ്ശേരി എക്സൈസ് അന്വേഷിക്കുന്ന കേസിലും അനധികൃത മണല്‍ക്കടത്ത് കേസിലും ഇരുട്ടി‍െന്‍റ മറവില്‍ കക്കൂസ് മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ സവര്‍ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിജു, സിനോബ്, ശ്രീജിത്ത്, കമലേഷ്, സുഭാഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: