വ്യത്യസ്തമായ പാട്ടു മത്സരവുമായി അഴീക്കോട് NIKS പാട്ടും കൂട്ടം; വാട്സപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച മത്സരം ശ്രദ്ധേയമായി

Crescent moon with hanging lamps Islamic Festival concept form lines and triangles, point connecting network on blue background. Illustration vector

അഴീക്കോട് NIKS പാട്ടും കൂട്ടം വാട്സപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച ഇശൽ നൈറ്റ് പാട്ട് മത്സരം ശ്രദ്ധേയമായി. നൂറോളം ആളുകൾ ഉൾക്കൊള്ളുന്ന അഴീക്കോട് പുന്നക്കപ്പാറയിലെ വാട്സാപ്പ് ഗ്രൂപ്പിലാണ് വ്യത്യസ്തമായ പാട്ട് മത്സരം സംഘടിപ്പിച്ചത്. സ്റ്റേജ് പരിപാടി നടത്തുന്ന ഗൗരവത്തിൽ ഗായകർക്ക് ചെസ്റ്റ് നമ്പർ അടക്കം നൽകിയാണ് മത്സരം നടന്നത്. രണ്ട് കാറ്റഗറിയിലായി 35 ഓളം പ്രതിഭകൾ മാറ്റുരച്ചു. ഒന്നിനൊന്ന് മികച്ച രീതിയിൽ അവതരിപ്പിച്ച ഗാനങ്ങളുടെ വിധി കർത്താക്കളായത് വ്യത്യസ്ത രാജ്യങ്ങളിലായുള്ള സംഗീത രംഗത്തെ മികച്ച കലാകാരന്മാരാണ്. വാഹിദ് കണ്ണാടിപ്പറമ്പ്, അബ്ദുൽ ലത്തീഫ്. കല്ലായിപ്പാലം മുജീബ് എന്നിവരാണ് വിധികർത്താക്കളായത്. നാട്ടിലുള്ള ചെറുപ്പക്കാരുടെ ഉറങ്ങിക്കിടക്കുന്ന കലാ വാസനയെ പുറത്ത് കൊണ്ട് വരുന്നതിനായി അവർക്കൊരു വേദി കണ്ടെത്തണം എന്ന ആശയത്തിൽ ഉരുത്തിരിഞ്ഞു വന്ന ഈ മത്സരം കൊറോണ കാലത്ത് നടന്ന കലാ പ്രവർത്തനങ്ങളിൽ മികച്ച മാതൃക ആയി. മത്സരത്തിന് എ പി മുഹമ്മദ് അലി, മഹിനുദ്ധീൻ ടി, കമറുദ്ധീൻ യു എന്നിവർ നേതൃത്വം നൽകി. മാപ്പിളപ്പാട്ടിൽ സലിം യു ഒന്നാം സ്ഥാനവും ഹനീഫ യു രണ്ടാം സ്ഥാനവും മഷൂർ മൂന്നാം സ്ഥാനവും സ്‌പെഷ്യൽ ജൂറി ആയി ഷെബിൻ അലി, റഫീഖ് ടി പി, സജാദ് യു എന്നിവരും സമ്മാനം നേടി. മറ്റുള്ള പാട്ടുകളുടെ വിഭാഗത്തിൽ ഔസുള്ള ഒന്നാം സ്ഥാനവും ഷരീഫ് എ പി രണ്ടാം സ്ഥാനവും ഹനീഫ യു മൂന്നാം സ്ഥാനവും സലിം യു സ്പെഷ്യൽ ജൂറി സമ്മാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു. ബലി പെരുന്നാൾ ദിവസം ഇന്ത്യൻ സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. മത്സരാർത്ഥികൾക്ക് ഈ സമയത്തിനിടയിൽ എപ്പോൾ വേണമെങ്കിലും അവരുടെ ഗാനം അവതരിപ്പിക്കാം. തത്സമയം മൈക്കോ സംഗീതമോ ഇല്ലാതെ ആയിരുന്നു മത്സരം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: