സംസ്ഥാനത്തെ 90 ശതമാനം ബസ്സുകളും സർവീസ് നിർത്തി വെച്ചു

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അനിശ്ചിത കാലത്തേക്കു നിരത്തില്‍ നിന്നും ഒഴിയുന്നതായി കാണിച്ച്‌ 90000-ത്തോളം ബസ് ഉടമകളാണ് സര്‍ക്കാരിനു ജി ഫോം നല്‍കിയിട്ടുള്ളത്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കി നല്‍കണമെന്നു കാണിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.

റോഡ് നികുതി അടയ്ക്കാനുള്ള സാവകാശം ഒക്ടോബര്‍ വരെ നീട്ടി നല്‍കാമെന്ന തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടത്. എന്നാല്‍ ഇത് ബസുടമകള്‍ അംഗീകരിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: