കടമ്പൂർ സ്കൂളിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കാൻ അവരെത്തുന്നു

ലോകം കടമ്പൂരിന്റെ മണ്ണിലേക്ക് ചുരുങ്ങാൻ ഇനി വെറും പത്തു ദിനത്തിന്റെ അകലം മാത്രം. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ തിലകക്കുറിയായി മാറിയ കടമ്പൂർ ഹൈസ്കൂൾ അങ്കണത്തിലേക്ക് അവരെത്തുകയാണ് ഓഗസ്റ്റ് പത്താം തിയതി . 1992-93 ബാച്ചിൽ കടമ്പൂർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് സ്കൂൾ ക്യാമ്പസ് ഓർമ്മകൾ അയവിറക്കാൻ സ്കൂൾ മുറ്റത്തെത്തുന്നത്‌. കടമ്പൂർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും താമസമാക്കിയവരുമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ “ഓർമ്മകളിലേക്കൊരു മടക്കം” എന്ന പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി കൂട്ടായ്മയിലേക്ക് എത്തുന്നത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സിനിമാതാരവുമായ അനിലേഷ് അർഷയും പങ്കെടുക്കുന്നുണ്ട്. പത്തു മണി മുതൽ നാലു മണി വരെ സ്കൂൾ അന്തരീക്ഷം കലാപരിപാടികൾ കൊണ്ട് സമ്പന്നമാക്കാനാണ് സംഘാടകരുടെ പദ്ധതി.

സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനിയും ജോയിൻ ചെയ്യാം.

1992-93 batch SSLC students – https://docs.google.com/forms/d/e/1FAIpQLSe87JQDNthrMJgfyCOYoyEnLuQWuQbx9Uz8WqqUDFmYdfw39Q/viewform?fbclid=IwAR1hbwasGjoVKFBoexvn9p4zEDpxJePoGvnWY2zdB_D0Hnr2Wg9uGDHhvWM

1992-93 batch SSLC teachers – https://docs.google.com/forms/d/e/1FAIpQLSfQr2oT6WOacdQahB3GnjUdRb-fnBsnAfDTWgGE2ehMV8hj5A/viewform?vc=0&c=0&w=1&fbclid=IwAR0i7ngfUcBjzZyK-3Io1f8SYMV27p61zzCfsmmFOwYpTZK2AELGvpxsN2w

Whatsapp group – https://web.whatsapp.com/accept?code=BYE1WC7H7WXKqasPjXHnEl


Facebook group – https://www.facebook.com/groups/1107113163009729/?fbclid=IwAR1DSS3TChoSzQ0nYgm1Ifq4yc6bXkrf33L4Z6l9rpe62z-9EFxBKZd158w


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: