ഉ​ന്നാ​വോ കേ​സു​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക്; ദി​വ​സ​വും വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​ര്‍ പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സും അ​നു​ബ​ന്ധ​ക്കേ​സു​ക​ളും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റാ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ഉ​ന്നാ​വോ പെ​ണ്‍​കു​ട്ടി​യു​ടെ കാ​ര്‍ അ​പ​ക​ടം സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. പീ​ഡ​ന​ക്കേ​സും അ​നു​ബ​ന്ധ​മാ​യു​ള്ള നാ​ല് കേ​സു​ക​ളും ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ കേ​സു​ക​ളു​ടേ​യും വി​ചാ​ര​ണ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്ത​ണം. വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക കോ​ട​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഈ ​കേ​സി​നു​വേ​ണ്ടി മാ​ത്രം പ്ര​ത്യേ​ക ജ​ഡ്ജി​യെ നി​യ​മി​ക്കും. എ​ല്ലാ ദി​വ​സ​വും വി​ചാ​ര​ണ ന​ട​ത്തി വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. സി​ബി​ഐ​യി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഞാ​യ​റാ​ഴ്ച ഹാ​ജ​രാ​യി അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ര്‍ ക്കാ​ര്‍ 25 ല​ക്ഷം രൂ​പ ന​ല്‍​ക​ണം. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ വെ​ള്ളി​യാ​ഴ്ച ത​ന്നെ കൈ​മാ​റ​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നും പെ​ണ്‍​കു​ട്ടി​ക്കും അ​ഭി​ഭാ​ഷ​ക​നും ഗു​രു​ത​ര പ​രി​ക്കും സം​ഭ​വി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ന്‍റെ അ​ന്വേ​ഷ​ണം ഏ​ഴു ദി​വ​സ ത്തി​നു​ള്ളി​ലും പീ​ഡ​ന​ക്കേ​സും അ​നു​ബ​ന്ധ​ക്കേ​സു​ക​ളും ഉ​ള്‍​പ്പെ​ടെ അ​ഞ്ച് കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം 45 ദി​വ​സ​ത്തി​നു​ള്ളി​ലും പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും അ​ഭി​ഭാ​ഷ​ക​നും അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​സേ​ന​യു​ടെ സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.കേ​സ് അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചാ​ണ് കോ​ട​തി ഇ​ന്നു​ത​ന്നെ ന​ട​പ​ടി എ​ടു​ത്ത​ത്. കാ​ര്‍ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ന്നാ​വോ​യി​ലേ​ക്കു പോ​യ​തി​നാ​ല്‍ കേ​സ് വെ​ള്ളി യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ യി​രു​ന്നു തു​ഷാ​ര്‍ മേ​ത്ത​യു​ടെ അ​ഭ്യ​ര്‍​ഥ​ന. എ​ന്നാ​ല്‍ കേ​സ് മാ​റ്റി​വ​യ്ക്കാ​നാ​വി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു.
കേ​സി​ന്‍റെ വി​ചാ​ര​ണ സു​ര​ക്ഷ​യെ ക​രു​തി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു ഡ​ല്‍​ഹി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ നേ​ര​ത്തെ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. യു​പി​യി​ല്‍ വ​ലി​യ രാ​ഷ്‌​ട്രീ​യ സ്വാ​ധീ​ന​മു​ള്ള പ്ര​തി​ക​ള്‍​ക്ക് കേ​സി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി യാ​ണ് ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ചാ​ര​ണ മാ​റ്റ​ണ​മെ​ന്ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രി​ഹാ​ര​മി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ന്ന അ​പേ​ക്ഷ പെ​ണ്‍​കു​ട്ടി​യു​ടെ കാ​ര്‍ അ​പ​ക​ട​ത്തോ​ടെ സു​പ്രീം കോ​ട​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: