ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ചു

52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ചു. നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ല്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ച​ങ്ങ​ല​യു​ടെ പൂ​ട്ട് തു​റ​ന്ന് വി​സി​ല്‍ മു​ഴ​ങ്ങു​ന്ന​തോ​ടെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച്‌ 1330 ഓ​ളം ബോ​ട്ടു​ക​ള്‍ കൊ​ല്ല​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്.കൊ​ച്ചി, മു​രു​ക്കും​പാ​ടം, മു​ന​ന്പം മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 1200ല്‍ ​പ​രം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ട​ല്‍ ഇ​ള​കി അ​ന്ത​രീ​ക്ഷം തെ​ളി​ഞ്ഞ​തോ​ടെ ക​ട​ലി​ല്‍ മ​ത്സ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍.ആ​​​ദ്യ ദി​​​ന​​​ങ്ങ​​​ളി​​​ല്‍ കി​​​ളി​​​മീ​​​നും ചെ​​​മ്മീ​​​നും അ​​​യ​​​ല​​​യും ന​​​ല്ല​​​പോ​​​ലെ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ കൂ​​​ന്ത​​​ല്‍, ക​​​ണ​​​വ തു​​​ട​​​ങ്ങി​​​യ ക​​​യ​​​റ്റു​​​മ​​​തി സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ത്സ്യ​​​ങ്ങ​​​ളും പ​​​തി​​​വു​​​പോ​​​ലെ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. ചെ​​​റി​​​യ ബോ​​​ട്ടു​​​ക​​​ള്‍ പ​​​ല​​​തും മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ക​​​ഴി​​​ഞ്ഞ് നാ​​​ളെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഹാ​​​ര്‍​​​ബ​​​റു​​​ക​​​ളി​​​ല്‍ തി​​​രി​​​കെ​​​യെ​​​ത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: