വി​പ്ല​വ മ​ണ്ണി​ല്‍ ചെ ഗു​വേ​ര​യു​ടെ മ​ക​ള്‍; അ​ലൈ​ഡ ഗു​വേ​ര​യ്ക്ക് ക​ണ്ണൂ​രി​ല്‍ സ്വീ​ക​ര​ണം

ക​ണ്ണൂ​ര്‍: ര​ക്ത​സാ​ക്ഷി ചെ​ഗു​വേ​ര​യു​ടെ മ​ക​ള്‍ ഡോ. ​അ​ലൈ​ഡ ഗു​വേ​ര​ക്ക് ക​ണ്ണൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡോ. ​അ​ലൈ​ഡ ഗു​വേ​ര​യെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.സ്വ​ത​ന്ത്ര ക്യൂ​ബ​യു​ടെ അ​റു​പ​താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ക്കാ​നാ​യി എ​ത്തു​ന്ന അ​ലൈ​ഡ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ പൊ​തു പ​രി​പാ​ടി​യാ​ണ് ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ര്‍ എ​കെ​ജി സ്ക്വ​യ​റി​ല്‍ നി​ന്ന് ഡോ. ​അ​ലൈ​ഡ​യെ സ്വീ​ക​രി​ച്ച്‌ സ​മ്മേ​ള​ന വേ​ദി​യാ​യ ടൗ​ണ്‍ സ്ക്വ​യ​റി​ലേ​ക്ക് ആ​ന​യി​ക്കും. ക്യൂ​ബ​ന്‍ ഐ​ക്യ ദാ​ര്‍​ഢ്യ​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എം.​എ.​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​ത പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ജീ​വി​ത​വും സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വും സം​ബ​ന്ധി​ച്ച 10 പു​സ്ത​ക​ങ്ങ​ള​ട​ക്കം 14 പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. 1959 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പി​താ​വ് ഏ​ര്‍​ണ​സ്റ്റോ ചെ​ ഗു​വേ​ര​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് കൃ​ത്യം 60 വ​ര്‍​ഷം തി​ക​യു​മ്പോ​ഴാ​ണ് സ​മ​ത​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നു​മാ​യി മ​ക​ള്‍ അ​ലൈ​ഡ​യു​ടെ സ​ന്ദ​ര്‍​ശ​നം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: