പയഞ്ചേരിയിൽ രണ്ട് വാഹനാപകടം: 12 പേർക്ക് പരിക്ക്

പയഞ്ചേരിയിൽ ഒരേസ്ഥലത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് വാഹനാപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇരിട്ടി-പേരാവൂർ റൂട്ടിലെ പയഞ്ചേരി കോറമുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആദ്യ അപകടം. ജീപ്പും കാറും കൂട്ടിയിടിച്ചാണ് 11 പേർക്ക് പരിക്കേറ്റത്. ഇരിട്ടിയിൽനിന്ന് പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും പേരാവൂരിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും ഇടിച്ച് സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റു.വള്ളിത്തോട് സ്വദേശികളായ പവിത്രൻ (65), ഗീത (50), സതി (65), ജാനകി (65), സുരേന്ദ്രൻ (51), സരോജിനി (65), വേലായുധൻ (55), കാർത്ത്യായനി (50), യശോദ (68), കാർ യാത്രികൻ കാക്കയങ്ങാട് സ്വദേശി സോഹിൽ (35), ഇരുചക്രവാഹന യാത്രക്കാരൻ കുയിലൂർ സ്വദേശി പി.വി.അനീഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്.രണ്ട് മണിക്കൂറിനുശേഷം ഇതേ സ്ഥലത്ത് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് വികാസ് നഗർ സ്വദേശി എ.സുരേശനും പരിക്കുപറ്റി. സുരേശനെ ഇരിട്ടിയിലെ സ്വകാര്യആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: