ഐ.എസുമായി ബന്ധമുള്ള കേസിലെ പ്രതിക്ക് ഒരുമണിക്കൂർ പരോൾ

ഭീകരസംഘടനയായ ഐ.എസുമായുള്ള ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തലശ്ശേരി സ്വദേശിക്ക് ഒരു മണിക്കൂർ പരോൾ. ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ വി.കെ.ഹംസ (ബിരിയാണി ഹംസ)യാണ് ബുധനാഴ്ച പരോളിൽ നാട്ടിലെത്തിയത്. എറണാകുളം എൻ.ഐ.എ. കോടതിയാണ് പരോൾ അനുവദിച്ചത്.ഭാര്യയുടെ രോഗികളായ മാതാപിതാക്കളെ കാണാനാണ് ഹംസയ്ക്ക് പരോൾ കിട്ടിയത്. സായുധ പോലീസ് അകമ്പടിയിലാണ് എത്തിയത്. 2017 ഒക്ടോബറിലാണ് ഹംസയെ അറസ്റ്റുചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: