ഓണത്തിന് 6.91 കോടി രൂപ ചിലവിൽ 5.95 ലക്ഷം എ.എ.വൈ കാർഡുടമകൾക്ക‌് സൗജന്യ ഓണക്കിറ്റ്

ഓണത്തിന് സംസ്ഥാനത്തെ 5.95 ലക്ഷം എ.എ.വൈ കാർഡുടമകൾക്ക‌് സൗജന്യ ഓണക്കിറ്റ് നല്കാൻ

മാത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. 6.91 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപയും ചെലവ് കണക്കാക്കി. അരി, മുളക‌്, പഞ്ചസാര തുടങ്ങി 116 രൂപയുടെ പലവ്യഞ‌്ജനങ്ങളാണ‌് കിറ്റിലുണ്ടാകുക. 6.91 കോടി രൂപയാണ് ആകെ ചെലവ‌് പ്രതീക്ഷിക്കുന്നത‌്. അടുത്ത മന്ത്രിസഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ആഗസ‌്ത‌് മുതൽ എ.എ.വൈ കാർഡുടമകൾക്ക‌് ഒരു കിലോ പഞ്ചസാര സബ‌്സിഡി നിരക്കായ 13.50 രൂപയ്‌ക്ക്‌ നൽകും. സപ്ലൈകോയിൽ നിലവിൽ പഞ്ചസാര സബ‌്സിഡി നിരക്കിൽ നൽകുന്നുണ്ട‌്. സപ്ലൈകോ ഇത്തവണയും വിപുലമായ ഓണച്ചന്തകൾ സംഘടിപ്പിക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഓണം ഫെയറുകൾ തുടങ്ങും. കുടുംബശ്രീ, എംപിഐ, കെപ‌്കോ, ഹോർട്ടികോർപ‌്, വിഎഫ‌്പിസികെ തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടാകും. സപ്ലൈകോ ഹൈപ്പർമാർക്കറ്റുകൾ ഓണം ഫെയറായി പ്രവർത്തിക്കും. മാവേലി സ‌്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ പ്രത്യേകം ഓണം ഫെയറുകൾ തുടങ്ങും. സർക്കാരിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങൾ അവലോകനംചെയ്യാനായി ആഗസ‌്ത‌് ഒന്നിന‌് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: