വിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനം: എടക്കാട്‌ ബൈപാസിലെ വൻ കുഴികൾ അടച്ചു

എടക്കാട്: എടക്കാട് ബൈപാസ് റോഡിൽ നിരവധി അപകടങ്ങൾക്ക് കാരണമായ വലിയ കുഴികൾ രൂപപ്പെട്ടിട്ട് ദിവസങ്ങളായി. ഈ കുഴികളിൽ വീണ്

ാരാളം ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പ്പെട്ടിട്ടുണ്ട്. ഈ അപകടങ്ങൾക്ക് സാക്ഷിയായ ഒരു കൂട്ടം വിദ്യാർത്ഥികളാണ് ( Team Spartanz)ഇന്നലെ രാത്രി റോഡിലെ വൻകുഴികൾ അടക്കാൻ തീരുമാനിച്ചത് .തുടർന്ന് വിദ്യാർത്ഥികൾ എടക്കാട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും എടക്കാട് പോലീസിന്റെ പിൻന്തുണയോടുകൂടി വൻകുഴികൾ വിദ്യാർത്ഥികൾ അടച്ച് കൊണ്ടിരിക്കുപ്പോൾ റോഡ് കോൺട്രാക്റ്റ്കാരൻ അറിയുകയും തുടർന്ന് JCB കൊണ്ടുവന്ന് ഒരു പരിധിവരെ ബൈപാസ് റോഡിലെ വൻ കുഴികൾ അടക്കുകയും ചെയ്തു. കാരാറുകാരൻ രാത്രി 11 മണിക്ക് വന്നു റോഡിലെ വൻകുഴി അടച്ചത് വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനം കൊണ്ടുമാത്രമാണ്. പ്രവർത്തനങ്ങൾക്ക് സൽമാൻ, ഫസൽ, മുബഷിർ, ആകാശ്, റജീബ്, അജിനാസ്, നിഹാൽ എന്നിവർ നേതൃത്വം നൽക്കി “കണ്ണൂർ വാർത്തകൾ ഓൺലൈൻ” ഈ റോഡിന്റെപ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: