യുഎഇയില്‍ മൂന്നുമാസം നീളുന്ന പൊതുമാപ്പിന് ഇന്ന് തുടക്കം, ആശ്വാസത്തില്‍ മലയാളികളും

ദുബൈ: രാജ്യത്ത്​ താമസിക്കുന്നവരുടെ സന്തുഷ്​ടിയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുവാനും ഏതൊരു മനുഷ്യനും​ നിർഭയം താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കാനും ലക്ഷ്യമിട്ട്​ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ്​ പദ്ധതിക്ക്​ ഇന്ന്​ തുടക്കമാവുന്നു. വിസ കാലാവധി കഴിഞ്ഞ്​ തങ്ങുന്നവർ, വിസയേ ഇല്ലാതെ ജീവിക്കുന്നവർ, അതിർത്തി കടന്നു കയറി വന്നവർ, കടം കയറി മുങ്ങിയവർ, ഒളിച്ചോടി പോയവർ എന്നുവേണ്ട ക്രിമിനൽ കേസുകളില്ലാത്ത ഏതൊരാൾക്കും ഏറെ എളുപ്പത്തിൽ വിസ സ്​റ്റാറ്റസ്​ കൃത്യമാക്കാൻ സഹായകമാവുന്ന മൂന്നു മാസക്കാലമാണ്​ ഇന്നാരംഭിക്കുന്നത്​.നമ്മുടെ പരിചയ വലയത്തിൽ ഒരാൾ പോലും അനധികൃത താമസക്കാരായി യു.എ.ഇയിൽ തങ്ങുന്നില്ല എന്നത്​ ഉറപ്പാക്കേണ്ടത്​ ഇൗ രാജ്യത്ത് കഴിയുന്ന ഒാരോരുത്തരുടെയും  കടമയാണ്​. മറ്റ്​ പൊതുമാപ്പുകളേക്കാളേറെ മാനുഷികത പ്രകടമാവുന്നതാണ്​ സഹിഷ്​ണുതയുടെ സന്ദേശവാഹകനായിരുന്ന രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദി​​െൻറ ഒാർമവർഷത്തിൽ യു.എ.ഇ നടപ്പാക്കുന്നപദ്ധതി.  പാസ്​പോർട്ട്​ മാത്രം മതി ഒരു പൊതുമാപ്പ്​ കേന്ദ്രത്തിലെത്തി അപേക്ഷ നൽകാൻ. അതിനായി വേണ്ടി വരുന്ന വളരെ കുറഞ്ഞ തുക കൈയിലില്ലാത്തവര​ുടെ ആ ചിലവ്​ വഹിക്കാനും  മലയാളി സംഘടനകളും സാംസ്​കാരിക വാണിജ്യ പ്രമുഖരുമെല്ലാം സന്തോഷപൂർവം സന്നദ്ധത അറിയിച്ചിട്ടുണ്ട്​. പാസ്​പോർട്ട്​ ഇല്ലാത്തവർക്ക്​ ഇൗ അവസരം ഉപയോഗപ്പെടുത്തി പാസ്​പോർട്ട്​ നേടാനുമാവും. രാജ്യത്തി​​െൻറ എല്ലാ കോണുകളിലും എമിഗ്രേഷൻ ഒാഫീസുകളും പൊതുമാപ്പ്​ ​േകന്ദ്രങ്ങളും ആമർ സ​െൻററുകളും സജ്ജമായി കഴിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: