മാങ്കടവ് ദാറു റഹ്‌മയി ൽ നിന്ന് ഒരു ഹാഫിള് കൂടി; 12 കാരൻ ഫാഹിം ഫിറോസ് 9 മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കി

പാപ്പിനിശ്ശേരി: മാങ്കടവ് ദാറു റഹ്‌മ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി 12 കാരൻ

ഫാഹിം ഫിറോസ് 9 മാസം(270 പ്രവൃത്തി ദിവസം) കൊണ്ട് ഖുർആൻ പൂർണമായും മന:പാഠമാക്കി വിശ്വാസികളിൽ വിസ്മയമായി.

ചെറുകുന്ന് സ്വദേശി ഫിറോസിന്റെയും സീനത്തിന്റെയും മകനാണ് ഫാഹിം ഫിറോസ്.

മദ്രസയിൽ നിന്നും പഠിച്ച പ്രാഥമിക വിവരങ്ങൾ മാത്രമായിരുന്നു ഖുർആൻ സംബന്ധമായി ഉണ്ടായിരുന്നത്.
ഉസ്താദ് ഹാഫിസ് റിയാസ് മൗലവിയുടെ ശിക്ഷണത്തിലാണ് ഫാഹിം ഫിറോസ് ഖുർആൻ ഹൃദ്യസ്ഥ മാക്കിയത്.നല്ല ഓർമ ശക്തിയും കഠിനാദ്ധ്വാ നവും ഉസ്താദിന്റെ ചിട്ടയായ ക്ലാസുമാണ് എളുപ്പത്തിൽ മനഃപാഠമാക്കാൻ സഹായകമായതെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു.സ്ഥാപനം തുടങ്ങിയിട്ട് ഒരു വർഷത്തിനുള്ളിൽ ഖുർആൻ മനഃപാഠമാക്കുന്ന രണ്ടാമത്തെ ഹാഫിളാണ് ഫാഹിം ഫിറോസ്.
അപൂർവ്വ നേട്ടം കരസ്ഥ മാക്കിയവിദ്യർത്ഥിയെ ദാറു റഹ്‌മ കമ്മററി അനുമോദിച്ചു.
പ്രസിഡണ്ട് പി.വി.മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി എൻ.പി റംസീർ ഹാജി സ്വാഗതവും മുദരിസ് അസ്‌ലം അസ്ഹരി ഉൽഘടനവൂം നി൪വ്വഹിച്ചു. ഹാഫിസ് റിയാസ് മൗലവി പൂച്ചക്കാട് ഖത്‌മുൽ ഖുർആൻ ദുആക്ക് നേതൃത്വം നൽകി. ദാറു റഹ്‌മ ട്രെഷറർ കെ.പി. മൊയ്‌തീൻ കുട്ടി ഹാജി, ജമാഅത് സെക്രട്ടറി ടി.നസിറുദ്ധീൻ, പ്രസിഡന്റ്‌ മുനീർ.പി.പി, ട്രെഷറർ അബു ഹാജി, ജിസിസി അസോസിയേഷ൯ രക്ഷാധികാരി കെ. അബ്ദുസ്സമദ് ഹാജി,RIM സ്വദ്‌ർ സകരിയ്യ അസ്അദി എന്നിവർ ആശംസയും ഷുക്കൂർ ഹസനി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: