ചരിത്രത്തിൽ ഇന്ന്

ആഗസ്ത് 1 ദിവസവിശേഷം
സുപ്രഭാതം….
ഇന്ന് അന്താരാഷ്ട്ര മുലയൂട്ടൽ ദിനം…

world wide web day
അന്താരാഷ്ട്ര ശ്വാസകോശാർബുദബോധവൽക്കരണ ദിനം….
1834- ബ്രിട്ടിഷ് സാമ്രാജ്യത്തത്തിൽ അടിമത്തം നിർത്തലാക്കി
1916_ ആനിബസന്റ് ഹോം റൂൾ പ്രസ്ഥാനം ആ രംഭിച്ചു…
1920- ഗാന്ധിജി കൈസർ – ഇഹിന്ദ് അടക്കം എല്ലാ ബഹുമതികളും തിരിച്ചേൽപ്പിച്ചു. നിസ്സഹരണസമരം തുടങ്ങി. ഇതിൽ സഹകരിക്കാതെ ബിപിൻ ചന്ദ്ര പാൽ കോൺഗ്രസ് വിട്ടു…
1936- അഡോൾഫ് ഹിറ്റ്ലർ 11 മത് ഒളിമ്പിക്സ് ബർലിനിൽ ഉദ്ഘാടനം ചെയ്തു
1953- ഇന്ത്യൻ വ്യേമയാന രംഗം ദേശസാൽക്കരിച്ചു
1957- നാഷനൽ ബുക്ക് ട്രസ്റ്റ് ആരംഭിച്ചു..
1981- മ്യൂസിക് ടിവി (MTV) ചാനൽ സംപേഷണം ആരംഭിച്ചു
1986 .. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്നു
1986- നീലഗിരി ജൈവ വൈവിദ്ധ്യ കേന്ദ്രം നിലവിൽ വന്നു

ജനനം
1882- സ്വാതന്ത്യ സമര സേനാനി, ഹിന്ദി ഭാഷാ പ്രചാരകൻ രാജർഷി എന്ന് കൂടി അറിയപ്പെടുന്ന പുരുഷോത്തം ദാസ് oണ്ഡൻ. 1961 ൽ ഭാരതരത്നം ലഭിച്ചു
1899- പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു വിന്റെ പത്നി കമലാ നെഹ്റു.
1900- പുരോഗമന സാഹിത്യകാരൻ , കവി, യുക്തവാദിയായ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള
1955- മുൻ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ഓപ്പണർ അരുൺലാൽ
1976.. നുവോൻ കാനു… നൈജീരിയൻ ഫുട്ബാൾ താരം. ഹൃദയ ശസ്ത്രക്രിയക്കു ശേഷം ഫുട്ബാൾ ഗ്രൗണ്ടിൽ തിരിച്ചെത്തി നൈജീരിയക്ക് ഒളിമ്പിക് ഫുട്ബാൾ കിരീടം നേടിക്കൊടുത്ത അത്ഭുത താരം.

ചരമം
30 ബിസി- യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് മാർക്ക് ആൻറണി ആത്മഹത്യ ചെയ്തു..
1846- ടാഗൂറിന്റെ മുത്തച്ഛൻ ദ്വാരകാ നാഥ് ടാഗൂർ…
1920- സ്വാതന്ത്യ സമര സേനാനി ബാല ഗംഗാധര തിലകൻ…
1968- നിഘണ്ടു രചയിതാവ് ടി. രാമലിംഗം പിള്ള
2000- അലി സർദാർ ജഫ്രി.. 1997 ൽ ഉറുദുവിന് ഭാരതീയ ജ്ഞാനപീഠം ലഭിച്ച വ്യക്തി…
2006 – ആർട്ടിസ്റ്റ് M R D ദത്തൻ..
2008- സി പി ഐ (എം) അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്…
2009 – കേരള മുസ്ലിം ലീഗിന്റെ പ്രസിഡണ്ടായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
2009 – ഫിലിപ്പൻസ് മുൻ പ്രസിഡണ്ടായിരുന്ന കൊറോസോൺ അക്വിനോ…
(എ ആർ ജിതേന്ദ്രൻ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: