മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിൽ

തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജൂലൈ രണ്ട് രാവിലെ ഒമ്പത് മണി-ഇടുക്കി എഞ്ചി. കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ കുടുംബത്തിന് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നൽകുന്ന ധനസഹായ വിതരണം-ധീരജിന്റെ വീട് തളിപ്പറമ്പ്. 

10 മണി-വി വി യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം-കടവത്തൂർ

വൈകിട്ട് നാല് മണി- ജീവൻ രക്ഷാ പ്രവർത്തന പരിശീലന പരിപാടി ‘പുനർജനി’ ഉദ്ഘാടനം-പറശ്ശിനിക്കടവ് ഹയർസെക്കണ്ടറി സ്‌കൂൾ. 

ആറ് മണി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സമ്മാനാർഹരായ വളപട്ടണം ശ്രീഭാരത് കളരിയിലെ വിദ്യാർഥികൾക്ക് അനുമോദനം-വളപട്ടണം. 

ജൂലൈ മൂന്നിന് രാവിലെ 10 മണി-ഉണർവ്വ് വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം-ആറളം ഫാം ഏഴാം ബ്ലോക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: