പാർസലിൽ ലഹരി മരുന്ന്; തലശ്ശേരിയിലെ വീട്ടിലെ റെയ്ഡിലും എം.ഡി.എം.എ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു

എറണാകുളം എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ എറണാകുളം കസ്റ്റംസ് പോസ്റ്റൽ അപ്രായ്സിംഗ് ഓഫീസിൽ വന്ന പാഴ്സലിൽ നിന്നും 3.952 ഗ്രാം (200 എണ്ണം) LSD സ്റ്റാമ്പ് കണ്ടെടുത്ത് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാഴ്സലിൻ്റെ ഉടമസ്ഥനായ തലശ്ശേരി നെട്ടൂർ സ്വദേശി വ്യാസ് എന്നയാളെ പിടികൂടുകയും ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 105 ഗ്രാം കഞ്ചാവ്, 18.75 ഗ്രാം ഹാഷിഷ്, 604.2 മില്ലി ഗ്രാം MDMA, 36 മില്ലി ഗ്രാം LSD സ്റ്റാമ്പ്, 254.2 മില്ലി ഗ്രാം ഹെറോയിൻ എന്നിവയും കൂടി കണ്ടെടുത്തു.