സിദ്ദിഖ് വധം: ക്വട്ടേഷൻ നൽകിയ മൂന്ന് പേർ അറസ്റ്റിൽ


കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളായ മൂന്ന് പേർ കൂടി അറസ്റ്റിൽ. മഞ്ചേശ്വരം ഉദ്യാവാറിലെ റിയാസ് ഹസൻ (32), ഉപ്പളയിലെ അബ്ദുൾ റസാഖ് (46), കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ധിഖ് (33) എന്നിവരെയാണ് കേസന്വേഷണ സംഘത്തിൻ്റെ ചുമതലയുണ്ടായിരുന്ന കാസറഗോഡ് ഡി.വൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്
കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ അബുബക്കർ സിദ്ദിഖിനെ (32) യാണ് സംഘം കൊലപ്പെടുത്തിയത്.
സഹോദരൻ അൻസാരിയെയും സുഹൃത്തിനെയും സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗൾഫിലായിരുന്ന അബൂബക്കർ സിദ്ദിഖിനെ സംഘം നാട്ടിലെത്തിക്കുകയായിരുന്നു. ഗൾഫിൽനിന്നെത്തിയ സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖിനെ എത്തിച്ച് സംഘം കടന്നുകളഞ്ഞു. ആസ്പത്രിയലെ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും പരിശോധിച്ചപ്പോഴാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്. തുടർന്ന് മരണവിവരം അറിയിക്കാൻ ഒപ്പമെത്തിയവരെ അന്വേഷിച്ചപ്പോഴേക്കും അവർ കടന്നുകളഞ്ഞിരുന്നു.കേസിൽ രണ്ടു ദിവസം മുമ്പ് മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുൾ അസീസ് (36), അബ്ദുൾ റഹീം (41) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.ഇവർ ജയിലിൽ കഴിയുകയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: