ഡോക്ടേഴ്‌സ് ഡേ: കോവിഡ് കാലത്തെ ധീരസേവനം നടത്തിയ ഡോക്ടര്‍മാരെ ആദരിച്ചു

കോവിഡ് കാലത്ത് മരണ വീടുകളിൽ മിക്ക ഡോക്ടർമാർ പോലും പോകാൻ മടിച്ചിരുന്നപ്പോൾ ധൈര്യപൂർവ്വം കണ്ണപുരം ചെറുകുന്ന് പ്രദേശങ്ങളിലെ മരണ വീടുകളിൽ ചെന്ന് മരണം സ്ഥിരീകരിച്ചിരുന്ന ഡോക്ടറെ ആദരിച്ചു.
ഡോക്ടേർസ് ദിനത്തിൽ ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനടുത്തുള്ള ഡോ: സി വിജയനേയും ഡോ: വർഷ വിജയനേയും വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗൺ ആദരിച്ചു.
ചികിത്സക്ക് അനുബന്ധമായി കളരി, , ഹിപ്നോട്ടിസം എന്നിവയും ഉപയോഗപ്പെടുത്തുന്നുണ്ട് ഡോ.സി. വിജയൻ . മർമ്മ ചികിത്സകൻ കൂടിയാണ്. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ കൊടുക്കുവാനും മടിച്ചിരുന്നില്ല. രോഗികൾക്ക് കൗൺസിലിംഗ് കൊടുത്ത് നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്.

യോഗ അസോസിയേഷൻ കേരള സ്റ്റേറ്റ് ജോയിൻ സെക്രട്ടറിയും ഫാക്കൽട്ടിയുമാണ്.

കണ്ണപുരം വൈസ്മെൻ ക്ലബ്ബ് സെക്രട്ടറി
ഡോ: പി.പി.അബുബക്കർ
കണ്ണപുരം ജൈവ കലവറ സെക്രട്ടറി
ഇ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
സി.പ്രഭാകരൻ
വി രാമചന്ദ്രൻ
പി.കെ. എസ് യോഗ കളരി അക്കാഡമിയിലെ സത്യൻ പി.പി
രജിത്ത്കുമാർ എം.
ഷിജിത് പി.എസ്
എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: